ETV Bharat / state

തിരുവനന്തപുരത്ത് 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയി, അന്വേഷണം ആരംഭിച്ച് പൊലീസ് - 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയി

കാണാതായത് നാടോടി ദമ്പതികളുടെ കുട്ടിയെ. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നാണ് പരാതി.

two year girl abducted  two year old girl missing  girl missing Thiruvananthapuram  2 വയസുകാരിയെ തട്ടിക്കൊണ്ടുപോയി  തിരുവനന്തപുരം
two-year-girl-abducted-from-thiruvananthapuram
author img

By ETV Bharat Kerala Team

Published : Feb 19, 2024, 7:05 AM IST

Updated : Feb 19, 2024, 8:13 AM IST

തിരുവനന്തപുരം : പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ടുവയസുള്ള മകളെ തട്ടിക്കൊണ്ടു പോയതായി പരാതി (two year old girl missing from Thiruvananthapuram). ഹൈദരാബാദ് സ്വദേശികളായ അമർദീപ് - റമീന ദേവി ദമ്പതികളുടെ മകൾ മേരിയേയാണ് തട്ടിക്കൊണ്ടു പോയതായി പേട്ട പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്. ദമ്പതികളുടെ നാല് കുട്ടികളിൽ ഒരു കുട്ടിയേയാണ് കാണാതായത്.

ഇന്നലെ (18.02.2024) രാത്രി സഹോദരങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ പുലർച്ചെ ഒരു മണിയോടെ കാണാതായെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പേട്ടയിൽ ഓൾ സെയിന്‍റ്‌സ് കോളജിന് സമീപം മതിൽമുക്ക് എന്ന സ്ഥലത്താണ് ഇവർ താമസിക്കുന്നത്.

കുട്ടിയെ കാണാതാകുന്ന സമയം രണ്ട് പേർ സ്‌കൂട്ടറിൽ പോകുന്നത് കണ്ടതായി ദമ്പതികൾ പൊലീസിനോട് പറഞ്ഞു. കുട്ടിയെ കാണാതാകുമ്പോൾ വെള്ളയും കറുപ്പും കലർന്ന ടി ഷർട്ട് ആണ് ധരിച്ചതെന്നാണ് സഹോദരങ്ങൾ പൊലീസിന് നൽകിയ വിവരം. മഞ്ഞ കളറിലുള്ള സ്‌കൂട്ടറിൽ കുട്ടിയെ കടത്തിക്കൊണ്ടു പോയെന്നാണ് പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.

സംഭവസ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധനകൾ നടത്തുന്നുണ്ട്. നഗരത്തിൽ വാഹനങ്ങളും പൊലീസ് വ്യാപകമായി പരിശോധിക്കുന്നുണ്ട്. സിറ്റിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള വ്യാപക അന്വേഷണമാണ് പുരോഗമിക്കുന്നത്. വരും മണിക്കൂറുകളിൽ തന്നെ കുട്ടിയെ കണ്ടെത്താനാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

Last Updated : Feb 19, 2024, 8:13 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.