ETV Bharat / state

എഡിഎം നവീൻ ബാബുവിൻ്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെൻഡ് ചെയ്‌ത് ആരോഗ്യവകുപ്പ് - TV PRASANTH SUSPENDED

അവധിയിലായിരുന്ന പ്രശാന്തൻ ഇന്ന് (ഒക്‌ടോബർ 26) ഡ്യൂട്ടിയിൽ പ്രവേശിച്ചതോടെയാണ് വകുപ്പിൻ്റെ പെട്ടെന്നുള്ള നടപടി.

എഡിഎം നവീൻ ബാബുവിൻ്റെ മരണം  ടിവി പ്രശാന്തനെ സസ്‌പെൻഡ് ചെയ്‌തു  ADM NAVEEN BABU  ACTION AGAINST TV PRASANTH
FROM LEFT ADM NAVEEN BABU, PARIYARAM MEDICAL COLLEGE KANNUR (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 26, 2024, 10:43 PM IST

കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ ആശുപത്രിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത് ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായിരുന്നു പ്രശാന്ത്. അവധിയിലായിരുന്ന പ്രശാന്തൻ ഇന്ന് (ഒക്‌ടോബർ 26) ഡ്യൂട്ടിയിൽ പ്രവേശിച്ചതോടെയാണ് വകുപ്പിൻ്റെ പെട്ടെന്നുള്ള നടപടി ഉണ്ടായത്.

പ്രശാന്തനെ പിരിച്ചുവിടുന്നതിന് മുന്നോടിയായാണ് നിലവിലെ സസ്പെൻഷൻ എന്നാണ് സൂചന. 2019ൽ സർക്കാർ ആശുപത്രി ഏറ്റെടുക്കുന്ന ഘട്ടം മുതൽ സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ പട്ടികയിൽ ഉൾപ്പെട്ട ഒരാളാണ് ടിവി പ്രശാന്തൻ. സർക്കാർ ജീവനക്കാരനായിരിക്കെ ഇയാൾ സ്വകാര്യ ബിസിനസ് സംരംഭത്തിലേർപ്പെട്ടത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് കണ്ടെത്തിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒക്ടോബർ പത്ത് മുതൽ പ്രശാന്തൻ ആശുപത്രിയിലെ സേവനത്തിൽ നിന്നും വിട്ടുനിന്നതായി കണ്ടെത്തിയിട്ടുണ്ട്. അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെയുടെ നേതൃത്വത്തിലായിരുന്നു ആരോഗ്യവകുപ്പിൻ്റെ അന്വേഷണം നടന്നത്. അഡിഷണൽ ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് ടിവി പ്രശാന്തൻ അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി കണ്ടെത്തിയത്.

എഡിഎം നവീൻ ബാബുവിൻ്റെ മരണം  ടിവി പ്രശാന്തനെ സസ്‌പെൻഡ് ചെയ്‌തു  ADM NAVEEN BABU  ACTION AGAINST TV PRASANTH
Suspension Order (ETV Bharat)

മാത്രവുമല്ല കൈക്കൂലി നൽകിയെന്ന് പരസ്യമായി പ്രഖ്യാപിച്ചതും ഇയാൾക്കെതിരെ കടുത്ത നടപടിക്ക് അന്വേഷണസംഘം ശുപാർശ ചെയ്‌തിരുന്നു. എഡിഎമ്മിൻ്റെ മരണത്തിന് കാരണമായവർക്കെതിരെ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി വീണ ജോർജാണ് ഉത്തരവിട്ടത്. നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു.

പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാണ് പ്രശാന്തൻ ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. സർക്കാർ ജീവനക്കാരനായ പ്രശാന്ത് പെട്രോൾ പമ്പ് തുടങ്ങിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എൻജിഒ അസോസിയേഷൻ പരാതി നൽകിയിരുന്നു.

Also Read: പിപി ദിവ്യ കീഴടങ്ങിയേക്കില്ലെന്ന് സൂചന; അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ വികസന സമിതി യോഗത്തിൽ പ്രമേയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.