ETV Bharat / state

ട്രോളിങ് നിരോധനം ജൂൺ 9 അർധ രാത്രി മുതൽ; ഇതര സംസ്ഥാന ബോട്ടുകള്‍ തീരം വിടണമെന്ന് നിര്‍ദേശം - Trolling Ban

author img

By ETV Bharat Kerala Team

Published : May 30, 2024, 9:06 AM IST

ജൂൺ ഒൻപതിന് അർധരാത്രി 12 ന് മുൻപ് എല്ലാ യന്ത്രവത്‌കൃത ബോട്ടുകളും ഹാർബറില്‍ പ്രവേശിക്കണം

Etv Bharat
Kerala Trolling Ban Starting On June (ട്രോളിംഗ് നിരോധനം ട്രോളിംഗ് നിരോധനം ജൂൺ 9 ന് TROLLING BAN STARTING JUNE TROLLING BAN KERALA)

കോഴിക്കോട് : ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ ഒൻപതിന് അർധരാത്രി 12 മുതല്‍ ആരംഭിക്കും. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഇന്നലെ (മെയ്‌ 29) കോഴിക്കോട് കലക്‌ട്രേറ്റില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി വിളിച്ചുചേർത്ത യോഗത്തില്‍ തീരുമാനിച്ചത്. ഈ കാലയളവില്‍ രണ്ട് വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയർ ട്രോളിങ് അഥവാ ഡബിള്‍ നെറ്റ് കർശനമായി നിരോധിച്ചതായി യോഗം വ്യക്തമാക്കി. യന്ത്രവത്കൃത ബോട്ടുകള്‍ ഒന്നും തന്നെ കടലില്‍ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല.

ജൂണ്‍ ഒൻപതിന് അർധരാത്രി 12 ന് മുൻപ് എല്ലാ യന്ത്രവത്‌കൃത ബോട്ടുകളും ഹാർബറില്‍ പ്രവേശിക്കണം. കേരളതീരത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒൻപതിന് മുൻപ് തീരം വിട്ടു പോകണം. ഇന്‍ബോർഡ് വള്ളങ്ങള്‍ ഒരു കാരിയർ വള്ളം മാത്രമേ മത്സ്യബന്ധനത്തിന് ഉപയോഗിക്കാൻ പാടുള്ളൂ.

തീവ്രതയേറിയ പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചുള്ളതോ മറ്റു നിരോധിത മാർഗങ്ങളിലൂടെയുള്ളതോ ആയ മത്സ്യബന്ധനം പാടില്ല. നിയമാനുസൃതം സൂക്ഷിക്കാവുന്ന സാധനസാമഗ്രികള്‍ ഒഴിച്ചുള്ള യാതൊന്നും യാനങ്ങളില്‍ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനോ പാടില്ലെന്നും യോഗം അറിയിച്ചു. ട്രോളിങ് സമയത്ത് ഹാർബറില്‍ കരക്കടുപ്പിച്ച ബോട്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ മോഷണം പോകാറുണ്ടെന്നും ബോട്ടുകള്‍ക്ക് കാവല്‍ ഏർപ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ഹാർബറിലെ കുടിവെള്ള പ്രശ്‌നം, മാലിന്യ പ്രശ്‌നം എന്നിവ പരിഹരിക്കണമെന്നും ആവശ്യമുയർന്നു. 52 ദിവസത്തെ ട്രോളിങ് ജൂലൈ 31 അർധരാത്രി 12 വരെയാണ്. യോഗത്തില്‍ ഡെപ്യൂട്ടി കലക്‌ടർ എസ്. സജീദ്, ഡിസിപി അനൂജ് പലിവാള്‍, ഫിഷറീസ് വകുപ്പ് അസിസ്‌റ്റന്‍റ് ഡയറക്‌ടർ വി സുനീർ, മത്സ്യതൊഴിലാളി സംഘടന പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.

ട്രോളിങ് കാലത്ത് മത്സ്യതൊഴിലാളികള്‍ക്കുള്ള പ്രധാന നിർദേശങ്ങള്‍ മത്സ്യബന്ധനത്തിന് ഏർപ്പെടുന്ന എല്ലാ യാനങ്ങളിലും മതിയായ സുരക്ഷാ ഉപകരണങ്ങള്‍, കുടിവെള്ളം, ഇന്ധനം എന്നിവ കരുതണം. മുന്നറിയിപ്പുകള്‍ അനുസരിച്ച്‌ മാത്രം മത്സ്യബന്ധനത്തിന് പുറപ്പെടുക. അടയാള കൊടിയും ലൈറ്റും ഇല്ലാതെ യാനങ്ങള്‍ മത്സ്യബന്ധനത്തിന് പോകരുത്.

ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏർപ്പെടുന്ന യാനങ്ങള്‍ ഗ്രൂപ്പുകളായി പോകുന്നതാണ് ഉചിതം. ഒറ്റയ്ക്ക് മത്സ്യബന്ധനത്തിന് പോകുന്ന സാഹചര്യം ഒഴിവാക്കണം. വാർത്താവിനിമയ നാവിഗേഷൻ ഉപകരണങ്ങള്‍ (ജിപിഎസ്, വയർലെസ്) എന്നിവ യാനത്തില്‍ കരുതണം. കോസ്റ്റ് ഗാർഡ്, നേവി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ ആവശ്യാനുസരണം ബന്ധപ്പെടുകയും പ്രധാനപ്പെട്ട നിർദേശങ്ങളും നമ്പറുകളും എഴുതി സൂക്ഷിക്കുകയും വേണം.

Also Read : കനോലി കനാലിൽ കൃഷി ചെയ്‌തിരുന്ന മത്സ്യങ്ങൾ ചത്തുപൊങ്ങി; അഞ്ചര ലക്ഷത്തിലധികം നഷ്‌ടം - Farmed Fish Died In Connolly Canal

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.