ETV Bharat / state

അടിമാലിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിൽ മരം വീണു; യാത്രക്കാരിയ്‌ക്ക് പരിക്ക് - Bus Accident In Adimali

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിൽ മരം വീണു. രാജാക്കാട് സ്വദേശിനിക്ക് പരിക്ക്. മരം വീണ് ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

author img

By ETV Bharat Kerala Team

Published : Jul 5, 2024, 10:35 PM IST

Tree Fell On A Private Bus Running In Adimali Idukki
Tree Fell On A Private Bus Running In Adimali Idukki (ETV Bharat)
അടിമാലിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിൽ മരം വീണു (ETV Bharat)

ഇടുക്കി : അടിമാലിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിൽ മരം വീണു, ഒരാൾക്ക് പരിക്ക്. രാജാക്കാട് സ്വദേശിനി ഷീലയ്ക്കാണ് നിസാര പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു അപകടം. അടിമാലി കുമളി ദേശീയപാതയിൽ അടിമാലി പൊലീസ് സ്‌റ്റേഷന് സമീപം വലിയ മരം കടപുഴകി ബസിനു മുകളിലേക്ക് പതിച്ചത്.

അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ബസിന്‍റെ മുൻഭാഗം പൂർണമായി തകരുകയും ചെയ്‌തു ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ് വന്‍ അപകടം ഒഴിവായത്. രാജാക്കാട് സ്വദേശിനി ഷീലയ്ക്ക് നിസാര പരിക്കേറ്റു. ഷീലയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരം വീണ് ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഫയര്‍ ഫോഴ്‌സ്, പൊലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് മരം മുറിച്ചു നീക്കം ചെയ്‌തു ഗതാഗതം പുനഃസ്ഥാപിച്ചു.

Also Read : ദേശീയപാതയോരത്ത് ഭീഷണിയായി മരങ്ങള്‍; കാത്തിരിക്കുന്നത് അപകടം - ROAD SIDE TREE ISSUE IN IDUKKI

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.