കോട്ടയം: ഇന്ന് (ഓഗസ്റ്റ് 21) പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങള്‍ കടപുഴകി വീണ് വ്യാപക നാശനഷ്‌ടം. പള്ളം, നാട്ടകം പുതുപ്പള്ളി, എംജി യൂണിവേഴ്‌സിറ്റി, കിടങ്ങൂർ ഭാഗങ്ങളിലാണ് വ്യാപക നാശനഷ്‌ടം ഉണ്ടായത്. നിരവധി പോസ്റ്റുകള്‍ ഇടിഞ്ഞുവീഴുകയും വീടുകള്‍ തകരുകയും ഗതാഗതം തടസപ്പെടുകയുമുണ്ടായി.
പള്ളം ബുക്കാന പുതുവലിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു. കുമരകം പാണ്ടൻ ബസാർ -ആശാരിശ്ശേരി റോഡിൽ മരം വീണു ഗതാഗതം തടസപ്പെട്ടു. ചുളഭാഗം റോഡിൽ മരം വീണു പോസ്റ്റുകൾ ഒടിഞ്ഞു. വൈദ്യുതി മുടങ്ങി.
ഒളശ്ശ പള്ളിക്കവല ഓട്ടോ സ്റ്റാൻഡിന് സമീപം തേക്കുമരം വഴിയിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. കോട്ടയം കെഎസ്‌ആര്‍ടിസി ഡിപ്പോ പരിസരത്ത് മരം വീണ് പാർക്ക് ചെയ്‌തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് കേടുപാട് പറ്റി. മഴയെത്തുടർന്ന് പ്രദേശത്തെ വൈദ്യുതി പൂർണമായും വിച്‌ഛേദിക്കപ്പെട്ടു. ഫയർ ഫോഴ്‌സ് എത്തി മരങ്ങൾ മുറിച്ചു മാറ്റി.
Also Read: ശക്തമായ മഴ ; കോട്ടയത്ത് വീടിന് മുൻവശത്തെ കിണർ ഇടിഞ്ഞ് താഴ്‌ന്നു