ETV Bharat / state

ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ച സംഭവം; കേസെടുത്ത്‌ വനം വകുപ്പ് - Trampled To Death By Elephant - TRAMPLED TO DEATH BY ELEPHANT

പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തിയ സംഭവം, ആന സവാരി കേന്ദ്രത്തിലെ നടത്തിപ്പുകാർക്കെതിരെയും ഉടമയ്‌ക്കെതിരെയും കേസെടുത്തു. കേസെടുത്തത്‌ വന്യജീവി സംരക്ഷണ നിയമപ്രകാരം. സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോയും നൽകി.

FOREST DEPARTMENT REGISTERED CASE  ELEPHANT KILLED  പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തി  വനം വകുപ്പ് കേസെടുത്തു
TRAMPLED TO DEATH BY ELEPHANT (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 21, 2024, 10:22 PM IST

പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തി (ETV Bharat)

ഇടുക്കി: അടിമാലി കല്ലാറിൽ ആന സവാരി കേന്ദ്രത്തിലെ പാപ്പാനെ ആന ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. ആന സവാരി കേന്ദ്രത്തിലെ നടത്തിപ്പുകാർക്കെതിരെയും ഉടമയ്‌ക്കെതിരെയുമാണ്‌ കേസെടുത്തത്‌. സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോയും നൽകി. പെർഫോമിങ് ആനിമൽസ് ആക്‌ട്‌ 2001 പ്രകാരവും വന്യജീവി സംരക്ഷണ നിയമപ്രകാരവുമാണ്‌ കേസെടുത്തത്‌.

ഇന്നലെ (ജൂണ്‍ 20) വൈകിട്ട് 6.45 ഓടെയാണ് ഇടുക്കി അടിമാലി കല്ലാറിലെ കേരള ഫാം സ്പൈസസിനോട് ചേർന്ന ആന സവാരി കേന്ദ്രത്തിലെ പന്ത്രണ്ടര വയസുള്ള ലക്ഷ്‌മി എന്ന ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ കാസർകോട്‌ നീലേശ്വരം സ്വദേശി ബാലകൃഷ്‌ണൻ (62) കൊല്ലപ്പെട്ടത്.

വൈകിട്ട് സഞ്ചാരികളുമായി റൈഡ് പുറപ്പെടാന്‍ ആനയെ ഒരുക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ബാലകൃഷ്‌ണൻ മരണപ്പെട്ടിരുന്നു. തുടർന്നാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഇടുക്കി സോഷ്യൽ ഫോറസ്റ്ററി എസിഎഫിന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശം നൽകിയത്.

തുടര്‍ന്ന്‌ ഇടുക്കി സോഷ്യൽ ഫോറസ്റ്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധനകൾ നടത്തിയത്. മുൻപും പലതവണ സ്റ്റോപ്പ് മെമോകൾ നൽകിയിരുന്നെങ്കിലും ഇത് അവഗണിച്ചാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

ഇതോടെയാണ് നടത്തിപ്പുകാർക്കെതിരെയും ആനയുടെ ഉടമക്കെതിരെയും പെർഫോമിങ് ആനിമൽ ആക്‌ട്‌ നിയമപ്രകാരം വനം വന്യജീവി വകുപ്പ് കേസുകൾ രജിസ്റ്റർ ചെയ്‌തത്. ആനയെ വനം വകുപ്പ് നിരീക്ഷണത്തിൽ കോട്ടയത്തെ ഉടമയുടെ സ്ഥലത്തേക്ക് മാറ്റും.

ALSO READ: അടിമാലിയിൽ കൃഷിയിടങ്ങൾ തകർത്ത് കാട്ടാന ആക്രമണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.