തിരുവനന്തപുരം: വർക്കല ബീച്ചിൽ സർഫിങ്ങിനിടെയുണ്ടായ അപകടത്തിൽ വിദേശ പൗരന് ദാരുണാന്ത്യം. ബ്രിട്ടീഷ് പൗരനായ റോയ് ജോണാണ് (55) മരിച്ചത്. വർക്കല പാപനാശം കടലിൽ സർഫിങ്ങിനിടെയായിരുന്നു അപകടം. തിരമാലയിൽപ്പെട്ട് മണൽത്തിട്ടയിൽ തലയിടിച്ചാണ് റോയ് ജോണിന് പരിക്കേറ്റത്.
അബോധാവസ്ഥയിലായതിനെ തുടർന്ന് ലൈഫ് ഗാർഡുകൾ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചു. ലൈഫ് ഗാർഡും ടൂറിസം പൊലീസും ചേർന്നാണ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. പെട്ടെന്നുണ്ടായ ശക്തമായ തിരമാലയാണ് അപകട കാരണമെന്ന് ലൈഫ് ഗാർഡുകൾ പറഞ്ഞു.
Also Read: കോവളത്ത് മദ്യത്തിന്‍റെ ബില്ല് ചോദിച്ച് പൊലീസ് ; ഒഴിച്ചുകളഞ്ഞ് സ്വീഡിഷ് പൗരൻ