ETV Bharat / state

വ്യാപാര മേഖലയ്‌ക്ക് വെല്ലുവിളിയായി അതിഥി തൊഴിലാളികളുടെ തെരുവോര കച്ചവടം: നിരോധിക്കണമെന്ന ആവശ്യം ശക്തം - Kattappana traders filed complaint - KATTAPPANA TRADERS FILED COMPLAINT

ഇതര സംസ്ഥാന തൊഴിലാളികൾ യാതൊരു രേഖകളുമില്ലാതെ ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തുന്ന വഴിയോര കച്ചവടം വ്യാപാരികള്‍ക്ക് നഷ്‌ടമുണ്ടാക്കുന്നതായാണ് ആരോപണം.

KATTAPPANA NEWS  STREET VENDORS  തെരുവോര കച്ചവടം  കേരള വ്യാപാരി വ്യവസായി സമിതി
Traders In Kattappana Filed Complaint To Ban Street Vendors
author img

By ETV Bharat Kerala Team

Published : Apr 7, 2024, 9:34 PM IST

Updated : Apr 7, 2024, 10:45 PM IST

ഇടുക്കി: കട്ടപ്പന നഗരത്തിലെ തെരുവോര കച്ചവടം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് ഭാരവാഹികള്‍ നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്‍കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തുന്ന വഴിയോര കച്ചവടം വ്യാപാരികള്‍ക്ക് വലിയ നഷ്‌ടമാണ് ഉണ്ടാക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയത്.

കോവിഡ് തീര്‍ത്ത പ്രതിസന്ധികളെ അതിജീവിക്കാന്‍ ഇതുവരെ വ്യാപാര മേഖലക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ നാണ്യവിളകളുടെ വിലത്തകര്‍ച്ചയും തിരിച്ചടിയായിരിക്കുകയാണ്. ഈ അവസരത്തിലാണ് യാതൊരു രേഖകളുമില്ലാതെ വഴിയോര കച്ചവടം നടത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്നത്. അതിനാൽ ശനി, ഞായർ ദിവസങ്ങളിൽ ടൗണിൽ വ്യാപകമാകുന്ന തെരുവോര കച്ചവടം നിരോധിക്കണമെന്നാണ് കേരള വ്യാപാരി വ്യവസായി സമിതി ഭാരവാഹികളുടെ ആവശ്യം.

Also read: 'പൊടിയടങ്ങി ഇനി, കച്ചവടം ജോറാകും'; സ്‌മാര്‍ട്ടായ സ്റ്റാച്യു-ജനറൽ ആശുപത്രി റോഡ് തുറന്നു, പ്രതീക്ഷയില്‍ വഴിയോര വ്യപാരികള്‍

Last Updated : Apr 7, 2024, 10:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.