ETV Bharat / state

കേരളത്തെ നടുക്കിയ 51 വെട്ട്; പാര്‍ട്ടി വക അരും കൊലയുടെ നാള്‍വഴി ഇങ്ങനെ - ടിപി ചന്ദ്രശേഖരൻ വധം

ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ് വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോള്‍ കേസിന്‍റെ നാള്‍വഴികളിലേക്ക്

TP Chandrasekharan  ടി പി ചന്ദ്രശേഖരന്‍  TP Chandrasekharan Murder Case  ടിപി ചന്ദ്രശേഖരൻ വധം  TP Chandrasekharan Murder Timeline
TP Chandrasekharan Murder Case Timeline
author img

By ETV Bharat Kerala Team

Published : Feb 19, 2024, 9:40 PM IST

കോഴിക്കോട്: ഒരു തെരഞ്ഞെടുപ്പ് കൂടി പടിവാതിക്കലിൽ എത്തിനിൽകുമ്പോൾ ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. സിപിഎമ്മുകാരൻ എന്നതിനപ്പുറം ഒരു ജനകീയനായ വ്യക്തിയെ 51 വെട്ടുവെട്ടി ഛിന്നഭിന്നമാക്കിയതിന്‍റെ നടുക്കുന്ന ഓർമകൾ സിപിഎമ്മിനെ വീണ്ടും വേട്ടയാടുകയാണ്. വിചാരണ കോടതിക്ക് മുകളിൽ ഹൈക്കോടതിയുടെ കണ്ടെത്തലുകൾ വന്നപ്പോൾ കേസ് അട്ടിമറിക്കാൻ ഒത്താശ ചെയ്‌തവരുടെ മുഖവും വികൃതമാവുകയാണ്.

റവല്യൂഷനറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി (ആർഎംപി) നേതാവായിരുന്ന ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 36 പ്രതികളിൽ 12 പേരെയാണ് 2014 ൽ വിചാരണ കോടതി ശിക്ഷിച്ചത്. ഇതിനെതിരെ ശിക്ഷിക്കപ്പെട്ട പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും രംഗത്തെത്തി. എഫ്ഐആറിൽ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും, പലരെയും കേസിൽ പ്രതി ചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആയിരുന്നു പ്രതികളുടെ പ്രധാന വാദം.

കേസിൽ സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയായ പി മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചിരുന്നു. ഇത് ചോദ്യം ചെയ്‌താണ് ടി പി ചന്ദ്രശേഖരന്‍റെ ഭാര്യ കെകെ രമ എംഎൽഎ അപ്പീൽ നൽകിയത്. ജസ്‌റ്റീസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലുകളിൽ വിധി പറഞ്ഞത്.

കൊലപാതത്തിൽ നേരിട്ടും, ഗൂഢാലോചനയിലും പങ്കെടുത്ത എം സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനുമാണ് വിചാരണ കോടതി ശിക്ഷിച്ചിരുന്നത്. കേസിലെ ഒന്നു മുതൽ ഏഴ് വരെയുള്ള പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ. കേസില്‍ 13-ാം പ്രതിയായ കുഞ്ഞനന്തൻ ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂൺ 11 ന് തിരുവനന്തപുരം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞിരുന്നു.

Also Read: ടിപി വധക്കേസ്; പ്രതികള്‍ക്ക് തിരിച്ചടി, ശിക്ഷ ശരിവച്ച് ഹൈക്കോടതി

പാർട്ടിയുണ്ടാക്കിയതിന് ശിക്ഷ മരണം: 2012 മേയ് 4ന് വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ചാണ് ആർഎംപി സ്‌ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുന്നത്. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി പാർട്ടിയുണ്ടാക്കിയതിന്‍റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

വഴിതെറ്റിക്കാൻ മാഷാ അള്ളാ സ്‌റ്റിക്കർ: മെയ്‌ 5ന് കൊലയാളി സംഘം ഉപയോഗിച്ച മാഷാ അള്ളാ എന്ന സ്‌റ്റിക്കർ ഒട്ടിച്ച ഇന്നോവ കാർ മാഹിക്കടുത്ത് ചോക്ലിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നു. കാറിൽ രക്തത്തുള്ളികളും കണ്ടെത്തുന്നു. മെയ്‌ 10 ന് കാറിനെ പിന്തുടർന്ന് നടന്ന അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ കൊടി സുനി, വായിപ്പടച്ചി റഫീക്ക്‌ എന്നിവരടക്കം 12 പേരെ ഉൾപെടുത്തി പ്രാഥമിക പ്രതിപ്പട്ടിക തയ്യാറാക്കുന്നു.

സിപിഎം നേതാക്കളുടെ അറസ്‌റ്റ്: മെയ്‌ 11 ന് പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. മെയ്‌ 15 ന് സിപിഎം ഓർക്കാട്ടേരി ലോക്കൽ കമ്മിറ്റി അംഗം പടയംകണ്ടി രവീന്ദ്രൻ ഉൾപെടെ 5 പേർ അറസ്‌റ്റിലാകുന്നു. തൊട്ടടുത്ത ദിവസം സിപിഎം കുന്നുമങ്കര ലോക്കൽ കമ്മിറ്റി അംഗം കെ സി രാമചന്ദ്രൻ അറസ്‌റ്റിലാകുന്നു. മെയ്‌ 19 ന് സിപിഎം കുന്നോത്തുപാറ ലോക്കൽ കമ്മിറ്റി അംഗം ജ്യോതി ബാബുവും അറസ്‌റ്റിലാകുന്നു.

മെയ്‌ 23നാണ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കൊലയാളി സംഘത്തിലെ ആദ്യത്തെയാൾ അറസ്‌റ്റിലാകുന്നത്. അണ്ണൻ എന്ന സിജിത്തിനെ മൈസൂരിൽ നിന്ന് പിടികൂടി. തൊട്ടടുത്ത ദിവസം സിപിഎം കോഴിക്കോട്‌ ജില്ല കമ്മിറ്റി അംഗവും ഒഞ്ചിയം ഏരിയ സെക്രട്ടറിയുമായ സി എച്ച് അശോകനെയും ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായ കെ കെ കൃഷ്‌ണനെയും അറസ്‌റ്റ് ചെയ്‌തു.

Also Read: ടിപി വധം സിപിഎം നടപ്പിലാക്കിയത്, വധശിക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പോകും : ആര്‍എംപി നേതാവ് എന്‍ വേണു

ചടുലമായ നീക്കങ്ങള്‍: പ്രത്യേക അന്വേഷേണ സംഘത്തിലെ ഡിവൈഎസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു നീക്കങ്ങൾ എല്ലാം നടന്നത്. യുഡിഎഫ് ഭരണ കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അഭ്യന്തര മന്ത്രിയായ സമയമായിരുന്നു അത്.

മെയ്‌ 25നാണ് സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം പിപി രാമകൃഷ്‌ണൻ അറസ്‌റ്റിലാകുന്നത്. മെയ്‌ 30 ന് വായപ്പടച്ചി റഫീക്ക്‌ പൊലീസിന് മുന്നിൽ കീഴടങ്ങി. ജൂൺ 7ന് കൊലയാളി സംഘത്തിൽ പെട്ട രജീഷ് മുംബെയിൽ അറസ്‌റ്റിലായി. തൊട്ടടുത്ത ദിവസം കൊലയാളി സംഘത്തിലെ എം സി അനൂപും അറസ്‌റ്റിലായി.

മലയിൽ നിന്ന് കൊടി സുനിയുടെ അറസ്‌റ്റ്: ജൂൺ 14 നാണ് പൊലീസിന്‍റെ വലിയൊരു നീക്കം നടക്കുന്നത്. കൊലയാളി സംഘത്തലവൻ കൊടി സുനി, കിർമാണി മനോജ്‌, മുഹമ്മദ്‌ ഷാഫി എന്നിവരെ കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രമായ മുടക്കൊഴി മലയിലെ ഒളിത്താവളത്തിൽ വച്ച് പൊലീസ്‌ സാഹസികമായി പിടികൂടി. ഈ സംഘത്തിന് ഭക്ഷണം പാഴ്‌സലായി എത്തിച്ചവരെ പിന്തുടർന്നായിരുന്നു പൊലീസ് മുടക്കോഴി മലയിൽ എത്തിയത്.

കുഞ്ഞനന്തൻ കീഴടങ്ങുന്നു: ജൂൺ 23 ന് സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തൻ കോടതിയിൽ കീഴടങ്ങി. ജൂൺ 29 ന് സിപിഎം കോഴിക്കോട്‌ ജില്ല സെക്രട്ടറിയേറ്റ്‌ അംഗം പി മോഹനനെ പൊലീസ്‌ പിന്തുടർന്ന് പിടികൂടി അറസ്‌റ്റ് ചെയ്‌തു. ജൂലൈ 5 ന് കൊലപാതകക്കേസിലെ പ്രതികളെ ഒളിവിൽ പാർക്കാൻ സഹായിച്ച സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷിനെ പ്രതി ചേർത്തു.

ജൂലൈ 10 ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനെ പൊലീസ്‌ അറസ്‌റ്റ് ചെയ്‌തു. ജൂലൈ 12 ന് കൊലയാളി സംഘത്തിന് വഴികാട്ടികളായിരുന്ന ഷിനോജ്, രജികാന്ത് എന്നിവർ വടകര കോടതിയിൽ കീഴടങ്ങി. ജൂലൈ 18 ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷിനെ അറസ്‌റ്റ് ചെയ്‌തു.

Also Read: 'കൊടി സുനിയാണ് സൂപ്രണ്ട്, ജയിൽ സുഖവാസ കേന്ദ്രം' ; സര്‍ക്കാര്‍ ഒത്താശയെന്ന് കെ സുധാകരന്‍

76 പേരുടെ പ്രതിപ്പട്ടിക: 2012 ആഗസ്‌റ്റ് 13 നാണ് 76 പേരുടെ പ്രതിപ്പട്ടിക അടങ്ങുന്ന കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം വടകര ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയിൽ സമർപ്പിച്ചത്. 2013 ഫെബ്രുവരി 11 ന് കേസിലെ സാക്ഷികളുടെ വിസ്‌താരം എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയിൽ ജഡ്‌ജി ആർ നാരായണപ്പിഷാരടി മുമ്പാകെ തുടങ്ങി. സെപ്റ്റംബർ 11 ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കാരായി രാജൻ അടക്കം 20 പേരെ തെളിവില്ലെന്നു കണ്ട് വെറുതെ വിട്ടു. ബാക്കിയുള്ള പ്രതികൾക്കെതിരെ വിചാരണ തുടർന്നു.

സെപ്റ്റംബർ 24 ന് പ്രതിഭാഗം സാക്ഷികളുടെ വിസ്‌താരം ആരംഭിച്ചു. ഒക്ടോബർ 30നാണ് കേസിൽ അന്തിമ വാദം തുടങ്ങിയത്. ജനുവരി 23 ന് 36 പ്രതികളിൽ 12 പേർ കുറ്റക്കാരെന്നുകണ്ടെത്തിയും 24 പേരെ വിട്ടയച്ചും കോടതി വിധി. അതിനിടെ തിരുവഞ്ചൂർ മാറി രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്നു (2014 ജനുവരി 1 ന്). 2014 ജനുവരി 28 ന് 12 പ്രതികളിൽ 11 പേര്‍ക്കും ജീവപര്യന്തവും തെളിവു നശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് 31-ാം പ്രതിക്ക് മൂന്നുവർഷം തടവുശിക്ഷയും വിധിച്ചു.

അപ്പീല്‍ തള്ളുന്നു: പത്ത് വർഷത്തിന് ശേഷമാണ് 12 പ്രതികൾ വിധിക്കെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളുകയും, ഒഞ്ചിയം സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗം കെ കെ കൃഷ്‌ണനെയും ജ്യോതി ബാബുവിനെയും വെറുതേവിട്ടത് റദ്ദാക്കുകയും ചെയ്‌തത്. ഈ മാസം 26 ഇവർക്ക് നിർണ്ണായകമാണ്. ഒപ്പം കെ കെ രമയുടെ അടുത്ത നീക്കങ്ങളും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.