പൂതാടി: കടുവ ഭീഷണിക്ക് പിന്നാലെ വയനാട് പൂതാടി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കടുവയെ പിടികൂടുന്നതിന്‍റെ ഭാഗമായാണ് നടപടി. അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് കെ ദേവകിയാണ് പൂതാടി ഗ്രാമ പഞ്ചായത്ത് 2, 16, 19 വാര്‍ഡുകളില്‍ ജൂണ്‍ 24 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ച് ഉത്തരവിറക്കിയത്.
സിആര്‍പിസി 144 പ്രകാരമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. നിയന്ത്രണ പരിധിയില്‍ ആളുകളുടെ സംഘം ചേരല്‍ കര്‍ശനമായി നിരോധിച്ചു. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ രാത്രി അതീവ ജാഗ്രത പാലിക്കണം. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
അതേസമയം കേണിച്ചിറയിൽ വീണ്ടും കടുവയിറങ്ങി. കേണിച്ചിറ എടക്കാട് ബെന്നിയുടെ വീട്ടിൽ രാത്രിയിലെത്തിയ കടുവയുടെ വീഡിയോ ലഭിച്ചു. പുലർച്ചെ ഇവിടെ രണ്ട് പശുക്കളെ കടുവ കൊന്നിരുന്നു.
Also Read: വീട്ടുമുറ്റത്തെ കിണറിൽ വീണ് പുലി; രക്ഷകരായി വനംവകുപ്പ്, സംഭവം അതിരപ്പിള്ളിയിൽ