ETV Bharat / state

കോന്നിയിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി - TIGER CAUGHT AT KONNI

ഏറെ നാളുകളായി കോന്നി ഇഞ്ചപ്പാറ പാക്കണ്ടം ഭാഗങ്ങളിൽ ഭീതിവിതച്ച പുലിയാണ് കെണിയിൽ കുടുങ്ങിയത്.

PATHANAMTHITTA KONNI TIGER  TIGER IN PATHANAMTHITTA  കോന്നിയിൽ പുലി  പുലി ഇഞ്ചപ്പാറ പാക്കണ്ടം
Trapped Tiger (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 29, 2024, 3:44 PM IST

പത്തനംതിട്ട: കോന്നിയിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി. രണ്ടാം തവണയാണ് ഈ പ്രദേശത്ത് നിന്ന് പുലിയെ പിടികൂടുന്നത്. ഏറെ നാളുകളായി കോന്നി ഇഞ്ചപ്പാറ പാക്കണ്ടം ഭാഗങ്ങളിൽ ഭീതിവിതച്ച പുലിയാണ് ഇപ്പോൾ വനം വകുപ്പിൻ്റെ കെണിയിൽ വീണത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ഏറെ നാളുകളായി ഇവിടങ്ങളിൽ പുലിയെ കണ്ടതായുള്ള അഭ്യൂഹങ്ങൾ പടരുകയും പിന്നീട് പ്രദേശത്ത് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിലീകരിക്കുകയും ചെയ്‌തു. നിരവധി വളർത്തു മൃഗങ്ങളെ പുലി പിടിച്ചതോടെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിലാണ് രാക്ഷസൻ പാറയിൽ കൂട് സ്ഥാപിച്ചത്.

ഇന്ന് രാവിലെയാണ് കൂട്ടിൽ പുലി കുടുങ്ങിയ വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. നടുവത്തു മൂഴി റേഞ്ച് ഓഫീസ്, പാടം ഫോറസ്റ്റ് സ്റ്റേഷൻ, കോന്നി സ്ട്രൈക്കിങ് ഫോഴ്‌സ് എന്നിവിടങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി പുലിയെ പ്രത്യേക വാഹനത്തിൽ കയറ്റി ഗവി ഭാഗത്തെ ഉൾവനങ്ങളിലെത്തിച്ച് ഉച്ചയോടെ തുറന്നു വിട്ടു.

Also Read: ചാത്തമംഗലത്ത് കുറുക്കന്‍റെ ആക്രമണം; വിദ്യാർഥിനിയടക്കം മൂന്ന് പേർക്ക് കടിയേറ്റു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.