ETV Bharat / state

ഇതു കേരള-ടിബറ്റൻ പ്രണയകഥ; അതിർത്തി കടന്നെത്തിയ പ്രണയം കണ്ണൂരിന് സമ്മാനിച്ചത് ടിബറ്റൻ രുചിഭേദങ്ങൾ - TIBETAN RESTAURANT IN KANNUR

author img

By ETV Bharat Kerala Team

Published : Jun 11, 2024, 7:04 PM IST

'ദി ടിബറ്റ്' എന്ന പേരിൽ പയ്യാമ്പലത്ത് റസ്റ്റോറന്‍റ് ആരംഭിച്ചിട്ട് ഏഴുമായമായി. ടിബറ്റൻകാരിയായ യുഗയാണ് റസ്റ്റോറന്‍റിലെ പ്രധാന പാചകക്കാരി. ടിബറ്റിലെ തനത് നാടൻ വിഭവങ്ങളാണ് വിളമ്പുന്നത്.

TIBETAN RESTAURANT IN KANNUR  TIBETAN RESTAURANT IN PAYYAMBALAM  ദി ടിബറ്റ് റസ്റ്റോറന്‍റ്  പയ്യാമ്പലത്ത് ടിബറ്റൻ റസ്റ്റോറന്‍റ്
Jayakrishnan and Yuga sitting in their restaurant (ETV Bharat)
അതിർത്തി കടന്നെത്തിയ പ്രണയം കണ്ണൂരിന് സമ്മാനിച്ചത് ടിബറ്റൻ രുചിഭേദങ്ങൾ (ETV Bharat)

കണ്ണൂർ: അതിർത്തി കടന്ന പ്രണയം കണ്ണൂരിന് സമ്മാനിച്ചത് ടിബറ്റിന്‍റെ രുചിഭേദങ്ങളാണ്. മലയാളിയും കണ്ണൂർ സ്വദേശിയുമായ ജയകൃഷ്‌ണനും ടിബറ്റൻകാരിയായ യുഗയും തമ്മിലുള്ള പ്രണയം കണ്ണൂരിന് നൽകിയത് ടിബറ്റിന്‍റെ തനത് ഭക്ഷണ വിഭവങ്ങൾ. കണ്ണൂർ പയ്യാമ്പലത്തെ 'ദി ടിബറ്റ്' റസ്റ്റോറന്‍റിൽ ഏഴുമാസമായി ടിബറ്റൻ വിഭവങ്ങൾ വിളമ്പുകയാണ് യുഗയും ജയകൃഷ്‌ണനും.

2023ൽ ഇന്‍റർനെറ്റിലൂടെ വളർന്ന ഇരുവരുടെയും പ്രണയം പൂവണിഞ്ഞത് 2005ലാണ്. ടിബറ്റൻ ഗാനങ്ങളാണ് ഇവിടെയെത്തുന്ന വരെ ആദ്യം സ്വീകരിക്കുക. തീൻമേശയിൽ എത്തുന്ന മെനു കാർഡിലും ടിബറ്റൻ ഭക്ഷണ വിഭവങ്ങൾ തന്നെ. ഹോട്ടൽ മുറിയിലൂടെ ചുറ്റും ഒന്ന് കണ്ണോടിച്ചാൽ തിബറ്റൻ ഭാഷയിൽ രേഖപ്പെടുത്തിയ എഴുത്തുകളും ദേശീയ പതാകകളും കാണാം. കൂടാതെ വിവിധ വർണ്ണങ്ങളിൽ അലങ്കൃതമായ പ്രാർത്ഥന പതാകകളും മറ്റ് ടിബറ്റൻ ചിത്രങ്ങളും കാണാം.

റെസ്റ്റോറന്‍റിലെ പ്രധാന പാചകക്കാരി യുഗ തന്നെയാണ്. കട തുടങ്ങുമ്പോൾ ജനങ്ങൾ സ്വീകരിക്കുമോ എന്ന് ഭയന്നിരുന്നെന്നും എന്നാൽ ആളുകളിൽ നിന്ന് പിന്തുണ ലഭിച്ചെന്നും ജയകൃഷ്‌ണൻ പറഞ്ഞു. സ്ഥിരമായി ടിബറ്റൻ വിഭവങ്ങൾ കഴിക്കാനെത്തുന്നവരും കൗതുകത്തിന്‍റെ പുറത്ത് എത്തുന്നവരുണ്ടെന്നും ജയകൃഷ്‌ണൻ.

പളുങ്കു പാത്രത്തിൽ സജ്ജീകരിച്ച ഐസ്‌ഡ് ടീ ഫോർക്കും സ്‌പൂണും ചോപ് സ്റ്റിക്കും എല്ലാം ടിബറ്റൻ മയം. ടിബറ്റിന്‍റെ തനതു വിഭവങ്ങൾ ആയ ടിങ്മോ,ഹാപ് ടാക്, മോമോ തുക്‌പ്പോ,മോക്ക്‌തുക് തുടങ്ങിയ ഭക്ഷണ വിഭവങ്ങളും ഇവിടെ ഉണ്ട്. ടിബറ്റൻ ഭക്ഷണം കഴിച്ചു പരിചയമുള്ളവർ അവ തേടിയും അല്ലാത്തവർ ഭക്ഷണ വിഭവങ്ങൾ എന്തെന്ന് അറിയാനുള്ള കൗതുകത്തിലും ഇവിടെ എത്തുന്നു.

Also Read: ഉച്ചയൂണിന് പകരം ഉച്ചക്കഞ്ഞി വിളമ്പി മട്ടന്നൂര്‍ കഫേ ; ആവിപറക്കും കഞ്ഞിക്കായി ആവശ്യക്കാരേറെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.