ETV Bharat / state

ലൗ ജിഹാദ് ഈ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയം, ഇടത് വലത് മുന്നണികള്‍ മൗനത്തില്‍; തുഷാർ വെള്ളാപ്പള്ളി - Thushar Vellappally On Love Jihad

ലൗ ജിഹാദ് ഒരു വിഷയമല്ലെങ്കിൽ കേരള സ്‌റ്റോറിയുടെ പ്രദർശനം എങ്ങനെയുണ്ടായി. പ്രതികരിച്ച് കോട്ടയം എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി.

THUSHAR VELLAPPALLY  LOVE JIHAD  LOK SABHA ELECTION 2024  KOTTAYAM
ലൗജിഹാദ് ഈ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയം തന്നെയാണെന്ന് തുഷാർ വെള്ളാപ്പള്ളി
author img

By ETV Bharat Kerala Team

Published : Apr 22, 2024, 1:06 PM IST

ലൗജിഹാദ് ഈ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയം തന്നെയാണെന്ന് തുഷാർ വെള്ളാപ്പള്ളി

കോട്ടയം : ലൗ ജിഹാദിനെക്കുറിച്ച് രണ്ടു സ്ഥാനാർഥികളും മിണ്ടുന്നില്ലെന്ന് കോട്ടയം എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. ലൗ ജിഹാദ് ഈ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയം തന്നെയാണ്, അല്ലാതെ താൻ വിവാദ വിഷയമാക്കി കൊണ്ടുവന്നതല്ല എന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് ഉണ്ടെന്ന് ആദ്യം പറഞ്ഞത് എ കെ ആന്‍റണിയാണ്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും ഇത് ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്.

ലൗ ജിഹാദ് വിഷയമല്ലെങ്കിൽ കേരള സ്‌റ്റോറി സിനിമയുടെ പ്രദർശനവും മറ്റും എങ്ങനെയുണ്ടായി എന്ന് തുഷാർ വെള്ളാപ്പള്ളി ചോദിച്ചു. ഈ പ്രശ്‌നത്തെ കാര്യമയി എടുക്കാൻ ഇടതു, വലതു സ്ഥാനാർഥികൾ തയാറായില്ല എന്നും സഭകളുടെ പിന്തുണ എൻഡിഎയ്ക്ക് ഉണ്ടെന്നും കോട്ടയത്ത് വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റബർ കർഷകരുടെ പ്രശ്‌നം നൂറു ശതമാനം പരിഹരിക്കപ്പെട്ടിരിക്കും. സജി മഞ്ഞക്കടമ്പിലിൻ്റെ വരവ് ഗുണം ചെയ്യുമെന്നും പി സി ജോർജ് തൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരാത്തതിൽ അസ്വഭാവികതയൊന്നും ഇല്ലെന്നും തുഷാർ വെള്ളാപ്പള്ളി സൂചിപ്പിച്ചു. ആരെക്കെ പ്രചാരണത്തിന് പോകണമെന്ന് നേതൃത്വമാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ : 'കോണ്‍ഗ്രസ് രാജ്യത്തിന്‍റെ സ്വത്ത് മുഴുവന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കും' : പ്രധാനമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതിഷേധം കടുക്കുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.