ETV Bharat / state

'കോട്ടയം, ഇടുക്കി പാർലമെൻ്റ് മണ്ഡലങ്ങളിലെ ബിഡിജെസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും'; തുഷാർ വെള്ളാപ്പള്ളി

റബർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ കേന്ദ്രം തന്നെ വേണം - തുഷാർ വെള്ളാപ്പള്ളി.

author img

By ETV Bharat Kerala Team

Published : Mar 11, 2024, 4:46 PM IST

Thushar Vellapally  Kottayam and Idukki  BDJS candidates  Kottayam and Idukki BDJS candidates
Kottayam and Idukki BDJS candidates will announced tomorrow Thushar Vellapally
'കോട്ടയം, ഇടുക്കി പാർലമെൻ്റ് മണ്ഡലങ്ങളിലെ ബിഡിജെസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും'; തുഷാർ വെള്ളാപ്പള്ളി

കോട്ടയം: അവ്യക്തതകള്‍ക്ക് വിരാമം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോട്ടയം ഇടുക്കി പാർലമെൻ്റ് മണ്ഡലങ്ങളിലെ ബിഡിജെസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്‍റും, എസ്എൻഡിപി യോഗം വൈസ് പ്രസിഡന്‍റുമായ തുഷാർ വെള്ളാപ്പള്ളി (Kottayam and Idukki BDJS candidates will announced tomorrow Thushar Vellapally).

ഇടുക്കിയിൽ മത്സരിക്കണമെന്ന ആവശ്യവുമായി മാത്യു സ്റ്റീഫൻ സമീപിച്ചിരുന്നു. എന്നാൽ പാർട്ടിയിൽ അംഗത്വം എടുത്താൽ മത്സരിപ്പിക്കാമെന്ന് അറിയിച്ചിരുന്നതായും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കബറിടം സന്ദർശിച്ച ശേഷമായിരുന്നു തുഷാറിന്‍റെ പ്രതികരണം.

റബ്ബറിന് തറവിലയായി 250 രൂപ നിശ്ചയിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും തുഷാർ പറഞ്ഞു. താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഉറപ്പ് ലഭിച്ചിരിക്കുന്നത് (Kottayam and Idukki BDJS candidates will announced tomorrow).

റബർ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ കേന്ദ്രം തന്നെ വേണം. കോൺഗ്രസും, സിപിഎമ്മും റബർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്‌തില്ല. സഭാ മേലധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്‌ചയിലും റബർ പ്രശ്‌നങ്ങൾ ചർച്ചയായിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് - യുഡിഎഫ് സ്ഥാനാർത്ഥികൾ പ്രചാരണത്തിനിറങ്ങിയെങ്കിലും എൻഡിഎയ്ക്ക് മാത്രം ഇതുവരെ സ്ഥാനാർഥി ആയിട്ടില്ല. ബിഡിജെഎസിന്‍റെ സീറ്റിൽ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തന്നെ മത്സരിക്കുമെന്ന വാർത്തകൾ വന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നീളുകയാണ്. ഇടുക്കി സ്ഥാനാർത്ഥിയുടെ കാര്യത്തിലെ അവ്യക്തതയാണ് കോട്ടയത്തെയും പ്രഖ്യാപനം നീളാൻ കാരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.