ETV Bharat / state

തൃശൂർ പൂരം; കുടകളും ആനയ്‌ക്കുള്ള പട്ടയും പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത് - Thrissur Pooram police Issue - THRISSUR POORAM POLICE ISSUE

പൂരം കാണാൻ എത്തിയവരെ രാത്രിയില്‍ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു

THRISSUR POORAM VIDEO  THRISSUR POORAM POLICE VIDEO OUT  തൃശൂർ പൂരം  POLICE STOPPING POORAM UMBRELLAS
THRISSUR POORAM POLICE ISSUE
author img

By ETV Bharat Kerala Team

Published : Apr 21, 2024, 12:27 PM IST

കുടമാറ്റത്തിനായുള്ള കുടകളും ആനയ്‌ക്കുള്ള പട്ടയും പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത്

തൃശൂർ : പൂരത്തിൽ കുടമാറ്റത്തിനായി കൊണ്ടുവന്ന കുടകളും ആനയ്‌ക്കായി കൊണ്ടുവന്ന പട്ടയും പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത്. കമ്മിഷണർ അങ്കിത് അശോകിന്‍റെ നേതൃത്വത്തിലാണ് കുടകളും പട്ടയും തടയുന്നത്. കുടമാറ്റത്തിന് മുൻപായി ഗോപുരത്തിന് ഉള്ളിലേക്ക് കൊണ്ടു വന്നപ്പോഴാണ് കുടകൾ തടഞ്ഞത്.

കുടമാറ്റത്തിന് ശേഷം പൂരത്തിന് തടസമുണ്ടാക്കിയതും കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് എന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. പൊലീസിന്‍റെ അമിത ഇടപെടൽ മൂലം കഴിഞ്ഞ ദിവസം തിരുവമ്പാടി ദേവസ്വം രാത്രി പൂരം ചടങ്ങുകൾ മാത്രമാക്കി ചുരുക്കിയിരുന്നു. പൊലീസിനോടുള്ള പ്രതിഷേധസൂചകമായി വെടിക്കെട്ട് ഉപേക്ഷിക്കാനും തീരുമാനമെടുത്തിരുന്നു. പിന്നീട് ഏറെ നേരത്തെ ചർച്ചകൾക്കൊടുവിലാണ് വെടിക്കെട്ട് നടന്നത്.

പൂരം കാണാൻ എത്തിയവരെ രാത്രിയില്‍ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതാണ് പ്രതിഷേധത്തിനിടയാക്കിയത്. പൂരം തകർക്കാനുള്ള നടപടിയാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും തിരുവമ്പാടി ദേവസ്വം ആരോപിച്ചിരുന്നു.

ALSO READ: പൊലീസുമായി തര്‍ക്കം, പൂരം നിര്‍ത്തിവച്ച് തിരുവമ്പാടി ദേവസ്വം; വെടിക്കെട്ട് വൈകി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.