ETV Bharat / state

അമിതമായ പൊലീസ് ഇടപെടൽ ; പ്രതിഷേധിച്ച് ദേവസ്വങ്ങൾ, പ്രധാന വെടിക്കെട്ട് നടന്നത് 4 മണിക്കൂറോളം വൈകി - THRISSUR POORAM FIRE WORKS DELAYED - THRISSUR POORAM FIRE WORKS DELAYED

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തൃശൂർ പൂരം വെടിക്കെട്ട് നടന്നു. പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകി. ദൃശ്യ ഭംഗിയില്ലാതെ വെടിക്കെട്ട്‌ ആരംഭിച്ചത് രാവിലെ.

EXCESSIVE POLICE INTERVENTION  പ്രതിഷേധിച്ച് ദേവസ്വങ്ങൾ  പ്രധാന വെടിക്കെട്ട് 4 മണിക്കൂർ വൈകി  തൃശൂർ പൂരം 2024
അനിശ്ചതത്വങ്ങള്‍ക്കൊടുവില്‍ തൃശൂർ പൂരം വെടിക്കെട്ട് നടന്നു
author img

By ETV Bharat Kerala Team

Published : Apr 20, 2024, 10:01 AM IST

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തൃശൂർ പൂരം വെടിക്കെട്ട് നടന്നു

തൃശൂർ : അമിതമായ പൊലീസ് ഇടപെടലിനെ തുടർന്ന് തൃശൂർ പൂരം ഏഴ് മണിക്കൂർ നിർത്തിവച്ച് പ്രതിഷേധിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നടന്നത് നാല് മണിക്കൂറോളം വൈകിയാണ്. ദൃശ്യ ഭംഗിയില്ലാതെ വെടിക്കെട്ട്‌ നടന്നത് രാവിലെ 7.10 ന്.

ഇന്നലെ രാത്രിയിൽ നടന്ന തിരുവമ്പാടി ദേവസ്വത്തിന്‍റെ മഠത്തിൽ വരവ് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇടപെടലിനെ തുടർന്നുള്ള സംഭവ വികാസങ്ങൾ അരങ്ങേറിയത്. സംഘാടകരെയും പ്രധാന പൂജാരിയെയും ഉൾപ്പടെ പൊലീസ് തടഞ്ഞ സാഹചര്യത്തിലാണ് രാത്രി പൂരവും നിർത്തിവച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചത്.

ഉടക്കി നിന്ന ദേവസ്വങ്ങളുമായി റവന്യൂ മന്ത്രി കെ രാജനും ജില്ല ഭരണകൂടവും നടത്തിയ മാരത്തോൺ ചർച്ചയ്ക്ക് ശേഷമാണ് നിർത്തിവച്ച വെടിക്കെട്ട്‌ രാവിലെ നടത്താൻ ദേവസ്വങ്ങൾ തയ്യാറായത്. അതിരാവിലെ മൂന്ന് മണിക്ക് നടക്കേണ്ട പ്രധാന വെടിക്കെട്ട് നാല് മണിക്കൂറോളം വൈകി. രാവിലെ 7.10 ന് പാറമേക്കാവിന്‍റെ വെടിക്കെട്ടാണ് ആദ്യം നടന്നത്. വർണ പ്രതീക്ഷകൾക്ക് വിലങ്ങുതടിയായ പൊലീസിന്‍റെ അമിത നിയന്ത്രണത്തിൽ ജനങ്ങളും നീരസം കാണിച്ചു.

ALSO READ : പൊലീസുമായി തര്‍ക്കം, പൂരം നിര്‍ത്തിവച്ച് തിരുവമ്പാടി ദേവസ്വം; വെടിക്കെട്ട് വൈകി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.