കണ്ണൂര്‍: തൃശൂർ മണ്ഡലത്തിന്‍റെ തോൽവിയിൽ മുരളീധരന് സംരക്ഷണ കവചമൊരുക്കിയും പിണറായി വിജയനെ കടന്നാക്രമിച്ചും കെ. സുധാകരന്‍. മുരളീധരന്‍ ഉന്നയിച്ച കാര്യങ്ങൾ ഗൗരവമുള്ളതാണെന്നും അദ്ദേഹത്തിന്‍റെ തോൽവിയിൽ തൃശൂർ ഡിസിസിയോട് വിശദീകരണം തേടുമെന്നും കെ.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
തോൽവിയുടെ കാരണങ്ങൾ പരിശോധിക്കും. പരാജയത്തിന്‍റെ അടിസ്ഥാനപരമായ കാരണങ്ങൾ പരിശോധിക്കണം, എന്നിട്ട് തിരുത്താനുള്ളത് തിരുത്തും. മുരളീധരൻ ഈ പാർട്ടിയുടെ എല്ലാമെല്ലാം ആണ്. അത്രയേറെ ബഹുമാനിക്കുന്ന ഒരാളാണ് അദ്ദേഹമെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.
പരാജയത്തിൽ നിന്ന് പഠിക്കുമെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ, ഇനി എന്താണ് തിരുത്താനുള്ളത് എന്നും സുധാകരൻ ചോദിച്ചു. ഒരു നാണവും ഇല്ലാത്ത മുഖ്യമന്ത്രിയാണെന്നും സുധാകരൻ പരിഹസിച്ചു. നമ്മളെ വിമർശിക്കാൻ നൂറു ജന്മം വിചാരിച്ചാൽ പിണറായിക്ക് പറ്റുമോ എന്നും സുധാകരൻ ചോദിച്ചു.
ALSO READ: തുണയ്ക്കാത്ത കേരള കോൺഗ്രസ് കൂട്ടുക്കെട്ട്, പോളിങ്ങിലെ ഇടിവ്; ഇടുക്കിയിൽ ഇടതിന് പാളിയതിങ്ങനെ