ETV Bharat / state

തൃപ്പൂണിത്തുറ പടക്ക ശാലയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സ്‌ഫോടനം പടക്കം സൂക്ഷിക്കുന്ന കെട്ടിടത്തില്‍. സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍. പടക്കം വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെ തീപടരുകയായിരുന്നു.

firecrackers storage unit explosion  Thrippunithura explosion  പടക്ക ശാലയില്‍ പൊട്ടിത്തെറി  തൃപ്പൂണിത്തുറ പടക്ക ശാല സ്‌ഫോടനം  എറണാകുളം
thrippunithura-firecrackers-storage-unit-explosion
author img

By ETV Bharat Kerala Team

Published : Feb 12, 2024, 11:56 AM IST

Updated : Feb 12, 2024, 1:41 PM IST

പടക്ക ശാലയില്‍ പൊട്ടിത്തെറി

എറണാകുളം : തൃപ്പൂണിത്തുറ ചൂരക്കാട് പ്രദേശത്ത് പടക്കം സൂക്ഷിക്കുന്ന കേന്ദ്രത്തില്‍ പൊട്ടിത്തെറി (Thrippunithura firecrackers storage unit explosion). ഒരാള്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്‌ണു എന്ന തിരുവനന്തപുരം സ്വദേശിയായ യുവാവാണ് മരിച്ചത്.

സാരമായി പരിക്കേറ്റ നലു പേരെ എറണാകുളം മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്ഫോടനത്തിന് പിന്നാലെ സംഭവ സ്ഥലത്ത് എത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീയണക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തത്. പുതിയകാവ് ക്ഷേത്രോത്സവത്തിന് എത്തിച്ച പടക്കങ്ങൾ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ വാഹനമുൾപ്പടെ ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഒരു കിലോമീറ്റർ ചുറ്റളവിൽ സ്ഫോടന ശബ്‌ദം കേട്ടതായാണ് പ്രദേശവാസികൾ നൽകുന്ന വിവരം. സമീപത്തെ ഇരുപത്തിയഞ്ചിലധികം വീടുകൾക്കും കേടു പാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങൾക്കും കേട് പാടുകൾ ഉണ്ടായിട്ടുണ്ട്.

പലർക്കും വീട്ടിനുള്ളിൽ നിന്നും ചില്ലുകൾ ഉൾപ്പെടെ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. എൻഎസ്എസ് കരയോഗത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പടക്കം സൂക്ഷിക്കാൻ എത്തിച്ചതായിരുന്നു. എന്നാൽ നിരവധി വീടുകൾ ഉൾപ്പെടെയുള്ള ഈ പ്രദേശത്ത് പടക്ക സംഭരണത്തിന് അധികൃതർ യാതൊരുവിധ അനുമതിയും നൽകിയിരുന്നില്ല. നിയമവിരുദ്ധമായി പടക്കം സൂക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് എൻഎസ്എസ് തെക്കും ഭാഗം കരയോഗത്തിനെതിരെ കേസെടുത്തിരുന്നു. ഇതേ തുടർന്നും രണ്ടാം ദിവസവും നിയമവിരുദ്ധമായി കരയോഗം വടക്കും ഭാഗം ഉത്സവത്തിനായി പടക്കം ശേഖരിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. വെടിക്കെട്ടിന് അനുമതി നൽകിയിട്ടില്ലന്ന് ജില്ല ഭരണകൂടം അറിയിച്ചു

കോട്ടയത്ത് മാലിന്യങ്ങള്‍ക്ക് തീപിടിച്ചു : അതേസമയം, കോട്ടയത്ത് ഇ എസ് ഐ ക്വാർട്ടേഴ്‌സിന് സമീപത്ത് തീപിടിത്തം. കോട്ടയത്ത് വടവാതൂർ ഇ എസ് ഐ ആശുപത്രി ക്വാർട്ടേഴ്‌സിന് പിന്നിലെ ഭൂമിയിലും സമീപത്തെ റബർ തോട്ടത്തിലുമായി തീപിടിച്ചത്. ഇന്നലെ (ഫെബ്രുവരി 11) രാത്രി 9 മണിയോടെയായിരുന്നു സംഭവം.

ക്വർട്ടേഴ്‌സിന് പിന്നിലെ ചപ്പുചവറുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾക്കാണ് ആദ്യം തീ പിടിച്ചത്. തുടർന്ന് തീ പടർന്നതോടെ നിയന്ത്രണാധിതമാവുകയായിരുന്നു. ഉടൻതന്നെ ഫയർഫോഴ്‌സ് അധികൃതർ സ്ഥലത്ത് എത്തി തീ അണച്ചതിനാൽ മറ്റ് നാശനഷ്‌ടങ്ങൾ ഉണ്ടായില്ല.

Last Updated : Feb 12, 2024, 1:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.