ETV Bharat / state

കോട്ടയം നഗരസഭ പെന്‍ഷന്‍ തട്ടിപ്പ്; മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ - Kottayam Corporation Pension fraud

കോട്ടയം നഗരസഭയിൽ നടന്ന 3 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, സെക്ഷൻ ക്ലർക്ക് ബിന്ദു കെ.ജി, അക്കൗണ്ട് വിഭാഗത്തിലെ ബിൽ തയ്യാറാക്കുന്ന സന്തോഷ് കുമാർ എന്നിവരെ നഗരസഭ സസ്പെന്‍ഡ് ചെയ്‌തു.

കോട്ടയം നഗരസഭ പെന്‍ഷന്‍ തട്ടിപ്പ്  പെന്‍ഷന്‍ തട്ടിപ്പ് സസ്പെൻഷൻ  KOTTAYAM MUNICIPAL CORPORATION  KOTTAYAM MUNICIPALITY PENSION
Accused Akhil C Varghese (Left) (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 13, 2024, 7:54 AM IST

കോട്ടയം നഗരസഭ പെന്‍ഷല്‍ തട്ടിപ്പില്‍ നടന്ന ഇടതുപക്ഷ പ്രതിഷേധം (ETV Bharat)

കോട്ടയം: കോട്ടയം നഗരസഭയിൽ നടന്ന 3 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, സെക്ഷൻ ക്ലർക്ക് ബിന്ദു കെ.ജി, അക്കൗണ്ട് വിഭാഗത്തിലെ ബിൽ തയ്യാറാക്കുന്ന സന്തോഷ് കുമാർ എന്നിവരെയാണ് നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യന്‍ സസ്പെൻഡ് ചെയ്‌തത്. സംഭവത്തില്‍ സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

തട്ടിപ്പ് നടത്തിയ മുന്‍ ക്ലര്‍ക്ക് അഖിൽ സി വർഗീസിനെ നേരത്തെ നഗരസഭ സസ്പെൻഡ് ചെയ്‌തിരുന്നു. അതിനിടെ, പെൻഷൻ അഴിമതിക്കെതിരെ ഡിവൈഎഫ്ഐ നഗരസഭയിലേക്ക് നടത്തിയ മാർച്ചില്‍ നേരിയ സംഘർഷമുണ്ടായി. ഇടതുപക്ഷ കൗൺസിലർമാരും ചേര്‍ന്നാണ് ഇന്നലെ (12-08-2024) നഗരസഭ ഓഫിസിന് മുൻപിൽ പ്രതിഷേധം നടത്തിയത്.

പ്രകടനമായെത്തിയ പ്രവർത്തകർ നഗരസഭയുടെ ഗേറ്റ് കടന്ന് ഓഫിസിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. പൊലീസ് ഇത് തടഞ്ഞതോടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായത്. നഗരസഭ ചെയർപേഴ്‌സണും ഭരണ സമിതിയും അറിഞ്ഞു കൊണ്ടാണ് കോടികളുടെ തടിപ്പ് നടത്തിയതെന്ന് സിപിഎം ഏരിയ സെക്രട്ടറി ബി ശശികുമാർ ആരോപിച്ചു.

ചെയർപേഴ്‌സണും ഭരണ സമിതി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷാംഗം അഡ്വ: ഷീജ അനിൽ പറഞ്ഞു. ട്രാൻസ്‌ഫർ ആയിപ്പോയ ഉദ്യോഗസ്ഥന് വീണ്ടും തട്ടിപ്പ് നടത്താൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നുവെന്നും വിഷയത്തിൽ അടിയന്തര ചർച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

കഴിഞ്ഞ അഴ്‌ചയിലാണ് കോട്ടയം നഗരസഭയിൽ 3 കോടിയുടെ തട്ടിപ്പ് നടന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. നഗരസഭയില്‍ ക്ലർക്ക് ആയിരുന്ന അഖിൽ സി വർഗീസ് പെൻഷൻ തുക അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2020-23 കാലയളവിൽ ഒരോ മാസവും 5 ലക്ഷം രൂപ വീതം തട്ടിയെടുത്തതായാണ് കണ്ടെത്തിയത്. പ്രതി അഖില്‍ സി വര്‍ഗീസ് ഒളിവിലാണ്.

Also Read : പെൻഷൻ ഫണ്ട് തിരിമറി കേസ്; നഗരസഭയ്‌ക്കെതിരെ സമരവുമായി മുന്നണികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.