ETV Bharat / state

നഴ്‌സിങ് പരീക്ഷയ്ക്കുള്ള യാത്ര ദുരന്തത്തില്‍ കലാശിച്ചു; കോയമ്പത്തൂരില്‍ കൈക്കുഞ്ഞ് അടക്കം മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം - KERALITES DIED IN ROAD ACCIDENT

ലോറി ഡ്രൈവർ കസ്റ്റഡിയില്‍.

COIMBATORE ROAD ACCIDENT  PATHANAMTHITTA ACCIDENT DEATH  കോയമ്പത്തൂര്‍ വാഹനാപകടം  പത്തനംതിട്ട സ്വദേശികള്‍ അപകടം
Accident at Coimbatore (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 13, 2024, 12:04 PM IST

പത്തനംതിട്ട : കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പത്തനംതിട്ട ഇരവിപേരൂർ കുറ്റിയിൽ വീട്ടിൽ ജേക്കബ് എബ്രഹാം. ഭാര്യ ഷീല ജേക്കബ്, രണ്ട് മാസം പ്രായമുള്ള കൊച്ചുമകൻ ആരോൺ ജേക്കബ് എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ച കാർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആരോണിന്‍റെ അമ്മ അലീന തോമസിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (12-12-2024) രാവിലെ 11 മണിയോടെയാണ് സേലം - കൊച്ചി ദേശീയ പാതയിൽ അപകടമുണ്ടായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

നഴ്‌സിങ് വിദ്യാർഥിനിയായ അലീനയുടെ പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു കുടുംബം. പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ താത്കാലിക ജീവനക്കാരിയാണ് അലീന. സംഭവത്തിൽ ലോറി ഡ്രൈവർ ശക്തിവേലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Also Read: കരളുപൊട്ടി കരിമ്പ...! റോഡില്‍ പൊലിഞ്ഞ ചിത്രശലഭങ്ങള്‍ക്ക് വിട; അവസാനമായൊരു നോക്ക് കാണാനെത്തി ആയിരങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.