ETV Bharat / state

ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗീക പീഡനം; മൂന്ന് പേര്‍ പിടിയില്‍ - ഇടുക്കി പൂപ്പാറ

ഇടുക്കി പൂപ്പാറയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ ഇടങ്ങളില്‍ വച്ച് പീഡിപ്പിച്ച മൂന്ന് പേര്‍ പിടിയില്‍

accused arrested in Idukki  Rape Case In Idukki  ലൈംഗീക പീഡനം  ഇടുക്കി പൂപ്പാറ
Three Accused Arrested For Rape Case In Idukki
author img

By ETV Bharat Kerala Team

Published : Feb 25, 2024, 5:39 PM IST

ഇടുക്കി: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച മൂന്ന് പേര്‍ പിടിയില്‍ ( Three Accused Arrested For Rape Case In Idukki). പൂപ്പാറ സ്വദേശികളെയാണ് ശാന്തമ്പാറ പൊലീസ് പിടികൂടിയത്. ഒരു പെണ്‍കുട്ടിയാണ് പീഡിത്തിന് ഇരയായതെങ്കിലും വ്യത്യസ്ഥമായ നാല് കേസുകളാണ് പൊലീസ് റജിസ്‌റ്റർ ചെയ്‌തത്. തമിഴ്‌നാട് സ്വദേശിയായ ഒരാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

പെണ്‍കുട്ടി ലൈംഗീക പീഡനത്തിന് ഇരയായിട്ട് ഒരു വര്‍ഷത്തിലേറെയായി. നിലവില്‍ പിടിയിലായ പ്രതികള്‍ തമ്മില്‍ ബന്ധമില്ല. എന്നാല്‍ വിവിധ ഇടങ്ങളില്‍ വച്ച് ഒരേ പെണ്‍കുട്ടിയെ തന്നെയാണ് ഇവര്‍ പീഡനത്തിന് ഇരയാക്കിയത്. അതുകൊണ്ട് തന്നെ വ്യത്യസ്ഥമായ നാലു കേസുകളാണ് പോക്സോ വകുപ്പ് ചുമത്തി പൊലീസ് റജിസ്‌റ്റർ ചെയ്‌തത്.

കാലങ്ങളായി നടന്നുവന്നിരുന്ന പീഡന വിവരം പെണ്‍കുട്ടി സ്‌കൂളില്‍ കൗണ്‍സിലിംഗിനിടെ വെളിപ്പെടുത്തുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ് കേസെടുക്കുകയമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.