കോട്ടയം : കോട്ടയം നഗരമധ്യത്തിലെ ആകാശ പാത പൊളിച്ചുനീക്കുന്നത് എന്തിനെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. ആകാശ പാത പറ്റില്ല എന്ന് സിപിഎം ആണ് നിലപാട് എടുത്തത്. സിപിഎം ന് കുട്ടികളുടെ പിടിവാശിയെന്നും തിരുവഞ്ചൂർ പറഞ്ഞു. ജൂലൈ 6 ന് ആകാശപാതയ്ക്ക് കീഴിൽ ഉപവാസം നടത്തുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
കോട്ടയം ജനതയുടെ വലിയ പ്രതീക്ഷ ആണ് ആകാശ പാത. എല്ലാവരും ഒരുമിച്ച് ഇതിന് വേണ്ടി ശ്രമിക്കണം. പദ്ധതി നടക്കാതെ ഇരിക്കാൻ ഉള്ള തടസം വാദം ആണ് സിപിഎം നടത്തുന്നത്. പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമില്ല. അത് ഫയൽ പരിശോധിച്ചാൽ മനസിലാകും. ഗതാഗത മന്ത്രി പ്രസ്‌താവന നടത്തിയത് കോട്ടയത്ത് വന്ന് ഇത് കണ്ടിട്ട് പോലും ഇല്ലാതെയെന്നും തിരുവഞ്ചൂർ പറഞ്ഞു.