തിരുവനന്തപുരം: പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനി ഓഫിസില്‍ തീപിടിത്തത്തിൽ രണ്ടു പേര്‍ വെന്തുമരിച്ച സംഭവം കൊലപാതകമെന്ന് സൂചന. മരിച്ചത് ദമ്പതികളാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പൂർണമായും കത്തിയെരിഞ്ഞിരുന്നതിനാൽ ഒരാളുടെ മൃതദേഹം മാത്രമായിരുന്നു തിരിച്ചറിയാനായിരുന്നത്.
തീപിടുത്തമുണ്ടായ ന്യൂ ഇന്ത്യ ഇൻഷുറൻസ് ഏജൻസി ജീവനക്കാരിയായിരുന്ന വൈഷ്‌ണവിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. രണ്ടാമത്തെ മൃതദേഹം വൈഷ്‌ണവിയുടെ ഭർത്താവ് ബിനുവിന്‍റേതാണെന്നാണ് ഇപ്പോൾ സംശയിക്കുന്നത്. വൈഷ്‌ണവിയെ കൊന്ന ശേഷം ഭര്‍ത്താവ് ബിനു ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
ഓഫിസിലെത്തിയ ബിനു, വൈഷ്‌ണവിയുടെ ശരീരത്തിൽ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് പൊലീസ് കരുതുന്നത്. വൈഷ്‌ണവിയും ഭര്‍ത്താവ് ബിനുവും ഏറെ നാളായി അകന്നു കഴിയുകയായിരുന്നു. മൃതദേഹം ബിനുവിന്‍റേതാണെന്നാണ് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രണ്ടാമത്തെ മൃതദേഹവും സ്ത്രീയുടേതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് വിശദമായ പരിശോധനയിലൂടെയാണ് മൃതദേഹം പുരുഷന്‍റേതാണെന്ന് തിരിച്ചറിയുന്നത്. ഇതോടെയാണ് മരിച്ച വൈഷ്‌ണവയുടെ കുടുംബ പ്രശ്‌നങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ബിനുവിലേക്ക് നീളുന്നത്.
കൂടാതെ എസിയിൽ നിന്ന് തീ പടരാനുള്ള സാധ്യതയും ഷോർട്ടോ സർക്യൂട്ട് സാധ്യതയും പൊലീസ് തള്ളിയിരുന്നു. ബിനുവിനെ പൊലീസ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. മുന്‍പും ഇയാള്‍ ഓഫിസില്‍ എത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചതോടെ സംശയം ഊർജിതമായി. കൂടാതെ തീപിടുത്തം ഉണ്ടാവുന്നതിന് മുമ്പായി ഓഫീസിൽ നിന്നും ഉച്ചത്തിൽ വഴക്കിടുന്ന ശബ്‌ദം കേട്ടിരുന്നതായി സമീപത്തുള്ളയാൾ മൊഴി നൽകിയതും നിർണായകമായി.
സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തിരുവനന്തപുരം സബ്‌കലക്‌ടര്‍ അശ്വതി ശ്രീനിവാസിനാണ് അന്വേഷണ ചുമതല. ഏഴു വര്‍ഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്‌ത് വരുന്നയാളാണ് വൈഷ്‌ണവി. ഇവര്‍ക്ക് രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളുണ്ട്.
Also Read:പാചകം ചെയ്യുന്നതിനിടയിർ തീപിടിത്തം; രാമനാട്ടുകരയിൽ ഹോട്ടൽ കത്തി നശിച്ചു