തിരുവനന്തപുരം : ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ കേസിലെ പ്രതിയുടെ ജാമ്യ അപേക്ഷ തള്ളി. സംഭവത്തിൻ്റെ വ്യാപ്‌തി പരിഗണിച്ചാണ് ജാമ്യം തള്ളിയത്. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് ഉത്തരവ്.
നേരത്തെ പ്രതിയെ അന്വേഷണ സംഘം രണ്ട് പ്രാവശ്യം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പ്രതിയുടെ പ്രവർത്തികളാണ് അതിജീവതയുടെ ആത്മഹത്യയിൽ കലാശിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇവർ രണ്ട് വർഷത്തോളം റീൽസ് ചെയ്‌തിരുന്നു. പ്രതിയുമായി അടുപ്പമുണ്ടായിരുന്നപ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ല എന്നതിനാലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്‌തത്.
ALSO READ: സുവർണ ക്ഷേത്ര പരിസരത്തെ യോഗ; സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ക്ക് നോട്ടിസ്, സ്‌റ്റേഷനില്‍ ഹാജരാകണം