ETV Bharat / state

പൂരപ്രേമികളെ ആവേശത്തിലാക്കി തിരുനക്കര പൂരം; അണിനിരന്നത് 22 ഗജവീരൻമാർ

ആവേശമായി കോട്ടയം തിരുനക്കര പൂരം. 75 ൽ അധികം കലാകാരൻമാരുടെ പാണ്ടി മേളം

author img

By ETV Bharat Kerala Team

Published : Mar 21, 2024, 11:25 AM IST

Thirunakkra temple  Thirunakkra Pooram  Thirunakkra Pooram started  Thirunakkra Pooram 2024
Thirunakkara Mahadeva Temple Pooram Started
പൂരപ്രേമികളെ ആവേശത്തിലാക്കി തിരുനക്കര പൂരം; ക്ഷേത്ര മൈതാനത്ത് അണിനിരന്നത് 22 ഗജവീരൻമാർ

കോട്ടയം: പൂരപ്രേമികളെ ആവേശത്തിലാക്കി കോട്ടയം തിരുനക്കര പൂരം. 22 ഗജവീരൻമാരാണ് പൂരത്തിന് അണിനിരന്നത്. താഴമൺ മഠം കണ്‌ഠര് മോഹനര് ഭദ്രദീപം തെളിയിച്ചതോടെ പൂരത്തിന് സമാരംഭമായി.
മന്ത്രി വി എൻ വാസവൻ, കോട്ടയം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ, യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്, ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു.
കിഴക്കൂട്ട് അനിയൻ മാരാരും സംഘവും പാണ്ടി മേളത്തിൽ വിസ്‌മയം തീർത്തു. കിഴക്കൻ ചേരുവാരത്തിൽ ഉഷശ്രീ ശങ്കരൻ കുട്ടി തിടമ്പേറ്റി. പടിഞ്ഞാറൻ ചേരു വാരത്തിൽ തൃക്കടവൂർ ശിവരാജു തിരുനക്കരയപ്പൻ്റെ സ്വർണ്ണ തിടമ്പേറ്റി. ക്ഷേത്രത്തിനുള്ളിൽ നിന്ന് പൂരക്കളത്തിലേക്ക് ഇറങ്ങിയ ഗജവീരൻമാരെ ആർപ്പു വിളികളോടെയാണ് ആനപ്രേമികളും കാഴ്‌ചക്കാരും വരവേറ്റത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.