കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ബലിക്കൽപുര നവീകരണത്തിന്‍റെ ഭാഗമായി ഉത്തരം വയ്‌പ്പ് ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിന്‍റെ നേതൃത്വത്തിലാണ് ഉത്തരം ചടങ്ങ് നടന്നത്. ഒരു കോടി രൂപയാണ് നവീകരണത്തിനായി ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ക്ഷേത്ര ഉപദേശക സമിതി പറഞ്ഞു.
ഒന്നാം ഘട്ടമായി 4 ഗോപുരങ്ങളുടെയും ശ്രീ കോവിലിന്‍റെയും നവീകരണത്തിന് ശേഷമാണ് ബലിക്കൽപുരയുടെ നവഖണ്ഡങ്ങളുടെ അറ്റകുറ്റപണിക്കായി തീരുമാനിച്ചത്. എന്നാൽ ബലിക്കൽപുരയിലും നവീകരണ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് കണ്ടതോടെ ദേവസ്വം ബോർഡിന്‍റെ അനുവാദത്തോടെ പൂർണമായും നവീകരിക്കാൻ ക്ഷേത്ര ഉപദേശക സമിതി തീരുമാനിക്കുകയായിരുന്നു.
ഉത്തരം വയ്‌പ്പ് ചടങ്ങിൽ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ മുരാരി ബാബു, അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ പികെ ലീന, ഉപദേശക സമിതി മുഖ്യരക്ഷാധികാരി ഡോ. വിനോദ് വിശ്വനാഥൻ, ഫെസ്റ്റിവൽ കോർഡിനേറ്റർ ടിസി രാമാനുജം, ഉപദേശക സമിതി സെക്രട്ടറി അജയ് ടി തുടങ്ങിയവർ പങ്കെടുത്തു.
Also Read: ദക്ഷിണ കാശിയായ കൊട്ടിയൂർ; ഇവിടെ പ്രസാദം 'മുനിയുടെ താടി'