ETV Bharat / state

അടച്ചിട്ട വീട്ടില്‍ മോഷണം; നാലു പവൻ സ്വർണം കവർന്നു - THEFT IN THALAVADI ALAPPUZHA

എടത്വ തലവടിയിൽ മോഷണം. നാലു പവൻ സ്വർണം കവർന്നു.

GOLD THEFT  stole four pavans of gold  തലവടിയിൽ മോഷണം  നാലു പവൻ സ്വർണ്ണം കവർന്നു
തലവടിയിൽ മോഷണം; നാലു പവൻ സ്വർണ്ണം കവർന്നു (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 15, 2024, 10:32 PM IST

തലവടിയിൽ മോഷണം; നാലു പവൻ സ്വർണ്ണം കവർന്നു (ETV Bharat)

ആലപ്പുഴ: തലവടിയിൽ വീണ്ടും മോഷണവും മോഷണ ശ്രമവും. ആൾത്താമസമില്ലാത്ത വീട്ടിലെ അലമാര കുത്തി തുറന്ന് നാലു പവൻ സ്വർണം കവർന്നു. തലവടി ആനപ്രമ്പാൽ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിലും സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിലുമാണ് മോഷണവും മോഷണ ശ്രമവും നടന്നത്.

വീടിൻ്റെ പ്രധാന വാതിൽ അരകല്ലിൻ്റെ കുഴവി ഉപയോഗിച്ച് ഇടിച്ച് തുറന്ന് അകത്തു കടന്ന മോഷ്‌ടാവ് അലമാര കുത്തി തുറന്നാണ് നാലു പവൻ സ്വർണം കവർന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടുകാർ മറ്റൊരിടത്താണ് താമസിക്കുന്നത്. മോഷണം നടന്ന തലേദിവസം വീട്ടുകാർ വീട് വൃത്തിയാക്കിയ ശേഷം പോയതാണ്.

ഇവാഞ്ചലിക്കൽ പള്ളിയുടെ പ്രധാന വാതിലിൻ്റെ പൂട്ട് തല്ലി തുറന്ന് അകത്തു കടന്ന മോഷ്‌ടാവ് മേശയും അലമാരയും കുത്തിതുറന്നിട്ട നിലയിലാണ്. പള്ളിയിൽ പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ സൂക്ഷിക്കാത്തതിനാൽ ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല. പള്ളി അധിക്യതരും വീട്ടുകാരും എടത്വാ പൊലീസിൽ പരാതി നൽകി. ആലപ്പുഴയിൽ നിന്ന് വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സംഭസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

പൊലീസ് നായ പള്ളിക്ക് മുൻപിലെ അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിലൂടെ 500 മീറ്ററോളം ഓടിയ ശേഷം ഇടവഴിയിലൂടെ പട്ടരുപറമ്പ് പുരയിടത്തിൽ ചെന്നുനിന്നു. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ആനപ്രമ്പാൽ തെക്ക് നിത്യസഹായ മാതാ മലങ്കര കാത്തലിക് ചാപ്പലിലും കുരിശ്ശടിയിലും മോഷണം നടത്തിയത്.

കുരിശ്ശടിയിലെ മാതാവിൻ്റെ തിരുരൂപത്തിലും ചാപ്പലിനുള്ളിലെ ബക്കറ്റിലും സൂക്ഷിച്ചിരുന്ന നോട്ടുമാലകൾ മോഷണം പോയിരുന്നു. ഇതിൻ്റെ അന്വേഷണം നടക്കുന്നതിന് പിന്നാലെയാണ് തലവടി കേന്ദ്രീകരിച്ച് വീണ്ടും മോഷണവും മോഷണ ശ്രമവും നടന്നത്.

Also Read: കോട്ടയത്തെ ജ്വല്ലറിയിൽ നിന്ന് രണ്ട് സ്വർണമാലകളുമായി ഓടി രക്ഷപ്പെട്ടു ; യുവാവിനായുളള തെരച്ചില്‍ ഊര്‍ജിതം - KOTTAYAM JEWELLERY THEFT

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.