കണ്ണൂർ : അഞ്ച് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരി-മാഹി ബൈപ്പാസ് ഒടുവിൽ യാഥാർഥ്യമായി. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പാലത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാൻ ഒറ്റകെട്ടായി ഉദ്ഘാടന മാമങ്കത്തോടൊപ്പം ചേർന്നു. കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് നിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ നീളുന്നതാണ് പുതിയ ബൈപ്പാസ്. ഇത്രയും ദൂരം 20 മിനിറ്റിനകം പറന്നെത്താം എന്നതാണ് ഇതിന്‍റെ സവിശേഷത. അതായത് നിലവിലെടുക്കുന്ന സമയത്തിന്‍റെ പകുതിയിൽ താഴെ മാത്രം സമയം മതി. ബൈപ്പാസ് യാഥാർഥ്യമായതോടെ ഇനി മാഹി, തലശ്ശേരി നഗരങ്ങളിലെ ഗതാഗതക്കുരുക്കിൽ തൊടാതെ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും ചീറിപ്പായാം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി പാത ഉദ്ഘാടനം ചെയ്‌തു. ഉദ്ഘാടനത്തിന് മുമ്പേ പാതയുടെ പേരിൽ രാഷ്ട്രീയപ്പോരും ഉടലെടുത്തിരുന്നു. മന്ത്രി മുഹമ്മദ് റിയാസും സ്‌പീക്കർ എ.എൻ ഷംസീറും പങ്കെടുത്ത ചടങ്ങും റോഡ് ഷോയും എൽഡിഎഫ് നടത്തിയപ്പോൾ കണ്ണൂർ വടകര പാർലമെൻ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും BJP യുടെ ദേശീയ ഉപാധ്യക്ഷൻ എ.പി അബ്‌ദുള്ള കുട്ടിയും ബിജെപിയുടെ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.
പുതിയ പാതയ്ക്ക് സംസ്ഥാന സർക്കാരിന്‍റെ പങ്ക് വ്യക്തമാണന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് സ്ഥലമെടുപ്പ് പൂർത്തിയാക്കി 2018 ൽ പ്രവൃത്തി ആരംഭിച്ചത്. ഉദ്ഘാടനത്തിന് മുൻപ് ബൈപാസിലെ ടോൾ പിരിവ് ആരംഭിച്ചതും കല്ലുകടിയായി. ഫാസ്ടാഗ് സംവിധാനം വഴിയാണ് ടോൾ പിരിവ്. ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ നിരക്കിന്റെ ഇരട്ടി തുക നൽകണം. ഫാസ്ടാഗ് എടുക്കാനുള്ള സൗകര്യം ടോൾ പ്ലാസയിൽ ലഭ്യമാക്കുമെന്ന് കരാർ കമ്പനിയായ എ.വി എന്റർപ്രൈസസ് അധികൃതർ അറിയിച്ചു.
ഫാസ്ടാഗ് റീചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. മുഴുപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍ വരെയുള്ള 18.6 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബൈപ്പാസ്, ഉദ്ഘാടനത്തിനായി കാത്തിരിക്കുകയായിരുന്നു.ഇനി തലശ്ശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാം. തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്കാണ് ബൈപ്പാസ് വഴിതുറക്കുന്നത്. മുഴപ്പിലങ്ങാട് നിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി,കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്.
ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്‌ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്. ബൈപ്പാസിന്‍റെ ഇരുഭാഗത്തും 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളുമുണ്ട്. എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ.കെ.കെ. ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണ ചുമതല. 2018-ലാണ് കമ്പനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1543 കോടിയാണ് പദ്ധതിയുടെ ചെലവ്.