കോട്ടയം : മുട്ടുചിറയിൽ ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിക്ക് തീ പിടിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മുട്ടുചിറ ആറാം മൈലിൽ വച്ച് ലോറിക്ക് തീ പിടിക്കുകയായിരുന്നു. ലോറിയുടെ മുൻഭാഗത്തെ എഞ്ചിന്‍റെ ഭാഗത്ത് നിന്നാണ് തീ ഉയർന്നത്.
തീ പടർന്നത് കണ്ട ഡ്രൈവർ ഉടൻ തന്നെ ലോറി നിർത്തി ക്യാബിനിലുള്ള ഫയർ ഫയർ എക്സ്റ്റിക്യൂഷർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചു. എന്നാൽ തീ ആളി പടർന്നു.
തുടർന്ന് ഫയർഫോഴ്‌സിലും പൊലിസിലും വിവരമറിയിച്ചു. ഫയർ ഫോഴ്‌സ് യൂണിറ്റ് ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചു. മറ്റു വാഹനങ്ങൾ സംഭവ സ്ഥലത്തേക്ക് എത്താതെ പൊലീസ് തടഞ്ഞു.