ETV Bharat / state

ബ്രേക്കായ 'ടേക്ക് എ ബ്രേക്ക്' പദ്ധതി; ചെങ്കുളം ബോട്ടിങ് സെന്‍ററിന് സമീപത്തെ കെട്ടിടം തുറന്നുകൊടുക്കണമെന്ന് ആവശ്യം - Take A Break Scheme

ചെങ്കുളം ബോട്ടിങ് സെന്‍ററിന് സമീപമുള്ള ടേക്ക് എ ബ്രേക്ക് പദ്ധതി പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യം. സഞ്ചാരികള്‍ക്കായി ശുചിമുറികളും കെട്ടിടവും തുറന്ന് നൽകാത്ത സാഹചര്യത്തിലാണ് ആവശ്യമുയർന്നത്.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Apr 6, 2024, 1:43 PM IST

Take A Break Scheme Should Be Operationalized

ഇടുക്കി : ചെങ്കുളം ബോട്ടിങ് സെന്‍ററിന് സമീപം പണികഴിപ്പിച്ചിട്ടുള്ള 'ടേക്ക് എ ബ്രേക്ക്' പദ്ധതി പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് ആവശ്യം. പദ്ധതിയുടെ ഭാഗമായി കെട്ടിടവും മറ്റടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ക്കായി അത് തുറന്ന് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പദ്ധതി പ്രവര്‍ത്തന ക്ഷമമാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.

ദിവസവും നിരവധി വിനോദ സഞ്ചാരികള്‍ വന്ന് പോകുന്ന ഇടമാണ് ചെങ്കുളം ബോട്ടിങ് സെന്‍റര്‍. വിദേശ വിനോദ സഞ്ചാരികളടക്കം ഇവിടെ വന്ന് പോകുന്നുണ്ട്. ഇവിടേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രയോജനപ്രദമാകും വിധമായിരുന്നു ബോട്ടിങ് സെന്‍ററിന് സമീപം ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ കെട്ടിടം പണികഴിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി കെട്ടിടവും ശുചിമുറികളടക്കമുള്ള മറ്റടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ക്കായി അത് തുറന്ന് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പദ്ധതി പ്രവര്‍ത്തന ക്ഷമമാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.

ബോട്ടിങ് സെന്‍ററിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പുറമെ വെള്ളത്തൂവല്‍ ചെങ്കുളം ആനച്ചാല്‍ റൂട്ടിലൂടെ നിരവധിയായ വിനോദ സഞ്ചാരികളും മറ്റ് വാഹനയാത്രികരും കടന്നു പോകുന്നുണ്ട്. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുന്നത് ഈ ആളുകള്‍ക്കും സഹായകരമാകും.

ജീപ്പ് സഫാരി നടത്തുന്ന നിരവധി ഡ്രൈവര്‍മാരും ചെങ്കുളം ബോട്ടിങ് സെന്‍ററിന് സമീപമുണ്ട്. വിനോദ സഞ്ചാര വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ക്രമീകരിച്ചിരിക്കുന്നതും തുറന്ന് പ്രവര്‍ത്തിപ്പിക്കേണ്ട ഈ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് സമീപമാണ്. പദ്ധതി പ്രവര്‍ത്തനക്ഷമമായാല്‍ മെച്ചപ്പെട്ട വരുമാനം നേടിയെടുക്കാനാകും.

ALSO READ : ഇടുക്കി,ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നു കൊടുക്കണം: പ്രതിഷേധവുമായി വ്യാപാരികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.