ETV Bharat / state

'മാസപ്പടിയേക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ലർ'; കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്ന് സ്വപ്‌ന സുരേഷ് - SWAPNA SURESH ON SPRINKLER SCAM - SWAPNA SURESH ON SPRINKLER SCAM

സ്പ്രിംഗ്ലര്‍ കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ സമീപിക്കുമെന്ന് വ്യക്തമാക്കി സ്വപ്‌ന സുരേഷ്. രേഖകളുണ്ടെന്നും സ്വപ്‌ന.

CENTRAL AGENCIES  സ്പ്രിംഗ്ലർ അഴിമതി  കേന്ദ്ര അന്വേഷണ ഏജൻസി  SPACE PARK JOB
Swapna suresh - Springler Scam should approach central agencies
author img

By ETV Bharat Kerala Team

Published : Apr 25, 2024, 5:30 PM IST

സ്പ്രിംഗ്ലർ മാസപ്പടിയേക്കാൾ വലിയ അഴിമതി, കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്ന് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്പ്രിംഗ്ലർ അഴിമതി മാസപ്പടിയേക്കാൾ വലുതാണെന്നും രേഖകളുമായി കേന്ദ്ര അന്വേഷണ ഏജൻസികളെ സമീപിക്കുമെന്നും സ്വപ്‌ന സുരേഷ്. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാർക്കിൽ നിയമനം നേടിയെന്ന കേസിൽ കോടതിയിൽ ഹാജരായ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു സ്വപ്‌ന.

രേഖകൾ തന്‍റെ കൈവശമുണ്ട്. ഇത് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറും. കേസുമായി മുന്നോട്ട് പോകും. തന്‍റെ കേസിന്‍റെ കാര്യം വിശദീകരിക്കാനല്ല പകരം സ്പ്രിംഗ്ലർ അഴിമതിയെ കുറിച്ച് കേസുമായി മുന്നോട്ട് പോകുന്നത് അറിയിക്കാനാണ് മാധ്യമങ്ങളെ കണ്ടതെന്ന് സ്വപ്‌ന വ്യക്തമാക്കി.

വ്യാജ സർട്ടിഫിക്കറ്റ് കാണിച്ച് സ്പേസ് പാർക്കിൽ നിയമനം നേടിയെന്ന കേസിലാണ് സ്വപ്‌ന വഞ്ചിയൂർ ഒന്നാം ക്ലാസ് കോടതിയിലെത്തിയത്. കോടതി ഇന്ന് അവധിയായിരുന്നെങ്കിലും കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സമർപ്പിച്ച ഹർജി കോടതി അംഗീകരിക്കുകയായിരുന്നു.

ബാംഗ്ലൂരിൽ നിന്ന് ഇന്നാണ് തിരുവനന്തപുരത്ത് എത്തിയതെന്നും അതിനാലാണ് മാധ്യമങ്ങളെ കാണാത്തതെന്നും സ്വപ്‌ന പറഞ്ഞു. തെരഞ്ഞെടുപ്പുമായി തന്‍റെ പ്രസ്‌താവനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും സ്വപ്‌ന സുരേഷ് തിരുവനന്തപുരത്ത് പറഞ്ഞു.

Also Read: നയതന്ത്ര ബാഗേജ് സ്വർണക്കടത്ത്: സ്വപ്‌ന സുരേഷിന് 6 കോടിയും ശിവശങ്കറിന് 50 ലക്ഷവും പിഴ ചുമത്തി കസ്‌റ്റംസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.