കൊല്‍ക്കത്ത : രാമകൃഷ്‌ണ മിഷന്‍ മേധാവി സ്വാമി സ്‌മരണാനന്ദ മഹാരാജ് (95) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ തുടരവേയാണ് മരണം. രാമകൃഷ്‌ണ മഠവും രാമകൃഷ്‌ണ മിഷനുമാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. സ്വാമി സ്‌മരണാനന്ദ മഹാരാജിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
"രാമകൃഷ്‌ണ മഠത്തിന്‍റെയും രാമകൃഷ്‌ണ മിഷന്‍റെയും ആദരണീയനായ പ്രസിഡന്‍റായ ശ്രീമത് സ്വാമി സ്‌മരണാനന്ദ ജി മഹാരാജ് തന്‍റെ ജീവിതം ആത്മീയതയ്ക്കും സേവനത്തിനുമായി സമർപ്പിച്ചു. എണ്ണമറ്റ ഹൃദയങ്ങളില്‍ അദ്ദേഹം മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്‍റെ അനുകമ്പയും വിവേകവും തലമുറകളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരും.
വർഷങ്ങളായി അദ്ദേഹവുമായി തനിക്ക് അടുത്ത ബന്ധമുണ്ട്. 2020ൽ ബേലൂർ മഠം സന്ദർശിച്ചത് ഞാൻ ഓർക്കുന്നു. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് കൊൽക്കത്തയിൽ വച്ച് ഞാനും ആശുപത്രിയിലെത്തി സ്വാമി സ്‌മണാനന്ദ മഹാരാജിനെ സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്‍റെ ചിന്തകൾ ബേലൂർ മഠത്തിലെ എണ്ണമറ്റ ഭക്തന്മാരോടൊപ്പമാണ്. ഓം ശാന്തി" -പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.
-
Srimat Swami Smaranananda ji Maharaj, the revered President of Ramakrishna Math and Ramakrishna Mission dedicated his life to spirituality and service. He left an indelible mark on countless hearts and minds. His compassion and wisdom will continue to inspire generations.
— Narendra Modi (@narendramodi) March 26, 2024
I had… pic.twitter.com/lK1mYKbKQt
അതേസമയം സ്വാമി സ്‌മരണാനന്ദ മഹാരാജിന്‍റെ നിര്യാണത്തിൽ അതീവ ദുഃഖമുണ്ടെന്ന് പറഞ്ഞ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും അനുശോചനം രേഖപ്പെടുത്തി. 'രാമകൃഷ്‌ണ മഠത്തിന്‍റെയും രാമകൃഷ്‌ണ മിഷന്‍റെയും ബഹുമാനപ്പെട്ട അധ്യക്ഷൻ ശ്രീമത് സ്വാമി സ്‌മരണാനന്ദ ജി മഹാരാജിന്‍റെ നിര്യാണത്തിൽ അങ്ങേയറ്റം ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ അഗാധമായ ഉൾക്കാഴ്‌ചകളും മാർഗനിർദേശങ്ങളും നിരവധി വ്യക്തികളെ സ്വാധീനിച്ചു.
മാനവികതയുടെ ഘടനയിൽ ശാശ്വതമായ മതിപ്പ് സൃഷ്‌ടിച്ചു. അദ്ദേഹത്തിന്‍റെ അനുകമ്പയുടെയും പ്രബുദ്ധതയുടെയും സ്ഥായിയായ ആഘാതം വരും തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. ഈ ദുഷ്‌കരമായ സമയത്ത് സ്വാമിജിയുടെ അനുയായികളോട് എന്‍റെ അഗാധമായ അനുശോചനം അറിയിക്കുന്നു'വെന്ന് ജെപി നദ്ദ എക്‌സിൽ കുറിച്ചു.
അനുശോചനം രേഖപ്പെടുത്തി മമത ബാനര്‍ജി: സ്വാമി സ്‌മരണാനന്ദയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'രാമകൃഷ്‌ണ മഠത്തിന്‍റെയും മിഷന്‍റെയും ബഹുമാനപ്പെട്ട അധ്യക്ഷൻ ശ്രീമത് സ്വാമി സ്‌മരണാനന്ദജി മഹാരാജിന്‍റെ വിയോഗ വാർത്തയിൽ അഗാധമായ ദുഃഖമുണ്ട്. ഈ മഹാ സന്യാസി തന്‍റെ ജീവിതകാലത്ത് രാമകൃഷ്‌ണന്മാരുടെ ലോകക്രമത്തിന് ആത്മീയ നേതൃത്വം നൽകുകയും അവർക്ക് ആശ്വാസത്തിന്‍റെ ഉറവിടമായി തുടരുകയും ചെയ്‌തു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഭക്തർ. അദ്ദേഹത്തിന്‍റെ എല്ലാ സഹ സന്യാസിമാർക്കും അനുയായികൾക്കും ഭക്തർക്കും ഞാൻ എന്‍റെ അഗാധമായ അനുശോചനം അറിയിക്കുന്നു'വെന്ന് മമത ബാനർജി എക്‌സില്‍ കുറിച്ചു.