കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവം മാറി ശസ്‌ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്‌ടർക്ക് വീഴ്‌ച സംഭവിച്ചതായി പൊലീസിൻ്റെ പ്രാഥമിക റിപ്പോർട്ട്. മെഡിക്കൽ കോളജ് പൊലീസിൻ്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് മെഡിക്കൽ ബോർഡിന് കൈമാറി. മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് എസിപിയ്ക്കും കൈമാറിയിട്ടുണ്ട്.
മെയ് 16 ആണ് അവയവം മാറി ശസ്‌ത്രക്രിയ നടത്തിയത്. നാല് വയസുകാരിയാണ് ശസ്‌ത്രക്രിയക്ക് ഇരയായത്. കൈയിലെ ആറാം വിരൽ നീക്കാനാണ് കുട്ടി മെഡിക്കൽ കോളജിലെത്തിയത്. കൈവിരലിനു പകരം കുട്ടിയുടെ നാവിനാണ് ശസ്‌ത്രക്രിയ നടത്തിയത്.ഇത് വിവാദമാവുകയും പരാതി നൽകുകയും ചെയ്‌തതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്.
Also Read: തൃശൂരിൽ കനത്ത മഴ; പലയിടത്തും വെളളക്കെട്ട്, വലഞ്ഞ് ജനങ്ങൾ