ETV Bharat / state

യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ ; ഭർതൃപിതാവ് അറസ്റ്റിൽ - ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

The young woman hanged herself in her husband's house : യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. ആത്മഹത്യ പ്രേരണക്കുറ്റവും, ഗാര്‍ഹിക പീഡനവും ചുമത്തിയാണ് അറസ്റ്റ്.

malappuram  domestic violence  suicide  police arrest  തഹ്‌ദില
യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ
author img

By ETV Bharat Kerala Team

Published : Jan 20, 2024, 4:20 PM IST

Updated : Jan 20, 2024, 5:19 PM IST

മലപ്പുറം : മലപ്പുറം പന്തല്ലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. പന്തല്ലൂർ കിഴക്കുപറമ്പ് മദാരികുപ്പേങ്ങൽ നിസാറിന്‍റെ ഭാര്യ തഹ്‌ദിലയുടെ മരണത്തിലാണ് ഭർതൃപിതാവ് മദാരി അബൂബക്കർ അറസ്റ്റിലായത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

വ്യാഴാഴ്‌ച (18.01.24) രാത്രി 9.30ഓടെയാണ് തഹ്ദിലയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവിന്‍റെ വീട്ടുകാർ തഹ്‌ദിലയുടെ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഭർതൃവീട്ടുകാർ തയാറായില്ലെന്ന് തഹ്ദിലയുടെ ബന്ധുക്കൾ പറഞ്ഞു. മാത്രമല്ല അബൂബക്കർ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

ഗാർഹിക പീഡനം കാരണമാണ് മരിച്ചതെന്ന് ആരോപിച്ച് ഭർതൃപിതാവിനും മാതാവിനുമെതിരെ തഹ്‌ദിലയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

Last Updated : Jan 20, 2024, 5:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.