ETV Bharat / state

കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു; മരിച്ചത് ഒഡിഷ സ്വദേശി - SUICIDE AT CENTRAL UNIVERSITY - SUICIDE AT CENTRAL UNIVERSITY

കേരള കേന്ദ്ര സർവകലാശാലയില്‍ ഒഡീഷ സ്വദേശി റുബി പട്ടേൽ ആത്മഹത്യ ചെയ്‌തു. രണ്ടാം വർഷ ഹിന്ദി കംപാരിറ്റീവ് ലിറ്ററേച്ചർ പിഎച്ച്‌ഡി വിദ്യാർഥിനിയായിരുന്നു റുബി.

STUDENT COMMITS SUICIDE  CENTRAL UNIVERSITY KERALA  RUBY PATEL DEATH  KASARAGOD
Student Commits Suicide At Kerala Central University
author img

By ETV Bharat Kerala Team

Published : Apr 2, 2024, 5:10 PM IST

കാസർകോട് : കാസർകോട് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി റുബി പട്ടേൽ (27) ആണ് മരിച്ചത്. കേരള കേന്ദ്ര സർവകലാശാലയിലെ രണ്ടാം വർഷ ഹിന്ദി കംപാരിറ്റീവ് ലിറ്ററേച്ചർ പിഎച്ച്‌ഡി വിദ്യാർഥിനിയായിരുന്നു റുബി.

റുബി പട്ടേലിന്‍റെ മരണ കാരണം വ്യക്തമല്ല. കോളേജ് ഹോസ്‌റ്റലിലെ ബാത്ത്റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് (02-04-2024) ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടക്കുന്നത്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കാണാതായ 24കാരി ഇടുക്കി ജലാശയത്തിൽ മരിച്ച നിലയിൽ : ഇടുക്കിയിൽ ബന്ധുവീട്ടിൽ നിന്ന് കാണാതായ ഇരുപത്തിനാലുകാരിയെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുംകണ്ടം കോമ്പയാർ സ്വദേശി മുരുകന്‍റെ മകൾ അഞ്ജലിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്‌ച വൈകിട്ട് പാമ്പാടും പാറയിലുള്ള മുത്തശ്ശിയുടെ വീട്ടിൽ നിന്നാണ് അഞ്ജലിയെ കാണാതായത്. കോമ്പയാറിലെ സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഞ്ജലി മുത്തശ്ശിയുടെ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും അഞ്‌ജലിയെ കാണാതായതോടെ രക്ഷിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പെൺകുട്ടി അവസാനമെത്തിയത് അഞ്ചുരുളി പരിധിയിലാണെന്ന് പൊലീസ് കണ്ടെത്തി. ഉടനെ ബന്ധുക്കളെത്തി ജലാശയത്തിൽ ടണലിന് സമീപത്ത് പരിശോധിക്കുന്നതിനിടെ അഞ്ജലിയുടെ ബാഗും ഫോണും ലഭിച്ചു. ഇതോടെയാണ് വെള്ളത്തിൽ വീണിരിക്കാമെന്ന സംശയത്തിലെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.

വീട്ടുകാർക്കൊപ്പം തമിഴ്‌നാട്ടിൽ പോയി തിരികെ വന്ന ശേഷമാണ് അഞ്ജലിയെ കാണാതായത്. പെൺകുട്ടി ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ ഒരു ബന്ധുവുമായി അഞ്ജലിയുടെ വിവാഹം ഉറപ്പിച്ചിരുന്നു.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

ALSO READ : തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്‌ടറുടെ മരണം; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.