ETV Bharat / state

ആഞ്ഞടിക്കാനുറച്ച്‌ പ്രതിപക്ഷം, തിരിച്ചടിക്കുമെന്ന് ഭരണപക്ഷവും; നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും - നിയമസഭാ സമ്മേളനം

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും, ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന സമ്മേളനം 32 ദിവസം നീണ്ട് നില്‍ക്കും. സമ്മേളനത്തില്‍ ബജറ്റ് അവതരിപ്പിച്ച് പാസാക്കുന്നതിനാല്‍ ബജറ്റ് സമ്മേളനം കൂടിയാണ്.

Budget Session And Assembly Session  subjects to be come in assembly  നിയമസഭാ സമ്മേളനം  ബജറ്റ് സമ്മേളനം
Budget Session And Assembly Session
author img

By ETV Bharat Kerala Team

Published : Jan 24, 2024, 8:05 PM IST

തിരുവനന്തപുരം: സിപിഎം നേതൃത്വം നല്‍കുന്ന ഭരണ പക്ഷവും പ്രതിപക്ഷത്തെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായ സാഹചര്യത്തില്‍ ചേരുന്ന ഇക്കൊല്ലത്തെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും(Budget Session And Assembly Session Will Begin Tomorrow). ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന സമ്മേളനം 32 ദിവസം ദൈര്‍ഘ്യമുള്ള സമ്മേളനത്തില്‍ തന്നെ ബജറ്റ് അവതരിപ്പിച്ച് പാസാക്കുന്നു എന്നതിനാല്‍ ഇത് ബജറ്റ് സമ്മേളനം കൂടിയാണ്.

വര്‍ഷാദ്യ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുക എന്നതാണ് ചട്ടം. അതേ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏതു നിമിഷവും പ്രഖ്യാപിക്കാമെന്ന സ്ഥിതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നയ പ്രഖ്യാപന പ്രസംഗവും ബജറ്റും തെരഞ്ഞെടുപ്പ് പ്രകടന പത്രികയുടെ സ്വഭാവത്തിലുള്ളതായിരിക്കുമെന്ന് ഉറപ്പാണ്. അതേ സമയം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ബന്ധം പല നിലകളിലും മോശമായി തുടരുന്ന പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ നയ പ്രഖ്യാപനം ഗവര്‍ണര്‍ അതേ പടി വായിക്കുമോ അതോ ചില കാര്യങ്ങള്‍ വിട്ടു കളയുമോ എന്നത് സസ്‌പെന്‍സായി തുടരുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനും കേരളത്തെ ഞെക്കിക്കൊല്ലുന്ന സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കുമെതിരെ നയപ്രഖ്യാപനത്തില്‍ ശക്തമായ വിമര്‍ശനം സ്വാഭാവികമാണ്. എന്നാല്‍ ഇതിനെ ഗവര്‍ണര്‍ അപ്പടി വായിക്കാനിടയില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ തവണ സമാന സാഹചര്യമുണ്ടായപ്പോള്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി വിട്ടു കളഞ്ഞ ഭാഗങ്ങള്‍ മുഖ്യമന്ത്രി സ്റ്റാലിന്‍സഭയില്‍ വായിച്ചു ഗവര്‍ണര്‍ക്ക് ചുട്ട മറുപടി നല്‍കുകയായിരുന്നു. പക്ഷേ ഇവിടെ അത്തരമൊരു സാഹചര്യത്തിലേക്കു ഭരണ പക്ഷം കടക്കുമോ എന്ന് കണ്ടു തന്നെ അറിയണം.

ഗവര്‍ണര്‍ വായിച്ചാലും ഇല്ലെങ്കിലും നയ പ്രഖ്യാപനത്തിന്‍റെ ആദ്യവും അവസാനവും വായിച്ചു കഴിഞ്ഞാല്‍ പ്രസംഗം മുഴുവന്‍ വായിച്ചു എന്നതിനു തുല്യമാണ്. അതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള റിഹേഴ്‌സലായി നിയമസഭയെ മാറ്റാനായിരിക്കും പ്രതിപക്ഷ ശ്രമം എന്ന കാര്യം വ്യക്തമാണ്. നവ കേരള യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും സിപിഎം യുവജന വിഭാഗമായ ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകരും ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതയ്ക്കുകയും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അതിന്‍റെ പേരില്‍ വീടുവളഞ്ഞ് അറസ്റ്റു ചെയ്‌ത്‌ ജയിലിലടയ്ക്കുകയും ചെയ്‌തത്‌ സംസ്ഥാനത്താകെ കോണ്‍ഗ്രസ്-സിപിഎമ്മും തമ്മിലുള്ള ബന്ധം മോശമാക്കിയിരിക്കുകയാണ്.

ഇതിന്‍റെ അലയൊലികള്‍ പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തുകയും ഭരണ പക്ഷം തിരിച്ചടിക്കുകയും ചെയ്യുന്നതോടെ സഭയില്‍ പുകയ്ക്കല്ല, തീക്കു തന്നെയാണ് സാദ്ധ്യത. അതിനുമപ്പുറം സിപിഎം ഏറെ വൈകാരികമാക്കാനിടയുള്ളത് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദമായിരിക്കുമെന്നുറപ്പാണ്. ഇക്കാര്യം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇത് സഭയില്‍ പൊട്ടിത്തറി സൃഷ്‌ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. കേന്ദ്ര അവഗണനയുയര്‍ത്തി സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് തലയൂരാനായിരിക്കും സര്‍ക്കാര്‍ ശ്രമം.

കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി ചേര്‍ന്ന് സംസ്ഥാനത്തെ ദുര്‍ബ്ബലപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന ആരോപണവും ഭരണ പക്ഷം ഉയര്‍ത്തുമെങ്കിലും ഏറ്റവും ഒടുവില്‍ നടന്ന നവകേരള സദസിന്‍റെ നടത്തിപ്പില്‍ പോലും ഉണ്ടായ ധുര്‍ത്തും സാമ്പത്തിക അച്ചടക്കമില്ലായ്‌മയും ധനകാര്യ മാനേജ്‌മെന്‍റിന്‍റെ പിടിപ്പുകേടുമായി സര്‍ക്കാരിനെ ആക്രമിക്കാനായിരിക്കും പ്രതിപക്ഷത്തിന്‍റെ ശ്രമം. സംസ്ഥാനത്തു കുതിച്ചുയരുന്ന വില കയറ്റം, ക്ഷേമ പെന്‍ഷനുകളുടെ മുടക്കം, ആശുപത്രികളിലെ ശോച്യാവസ്ഥ, സര്‍വ്വകലാശാലകളിലെ രാഷ്‌ട്രീയ ഇടപെടല്‍ എന്നിവയും സഭാ തലത്തിന്‍റെ ചൂടും ചൂരും ഉയര്‍ത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.