ETV Bharat / state

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക് - Student went out from a KSRTC Bus - STUDENT WENT OUT FROM A KSRTC BUS

കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. സംഭവം കോഴിക്കോട്ട് കൂടരഞ്ഞിയില്‍.

കെ എസ് ആർ ടി സി ബസ്സിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്  കെഎസ്ആര്‍ടിസി അപകടം  പത്താം ക്ലാസ് വിദ്യാര്‍ത്ഥി  KSRTC accident
പ്രതീകാത്മക ചിത്രം (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 12, 2024, 8:42 PM IST

കോഴിക്കോട്: യാത്രക്കാര്‍ തിങ്ങി നിറഞ്ഞ കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കൂടരഞ്ഞി സെന്‍റ് സെബാസ്‌റ്റ്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.
കൈക്ക് പരിക്കേറ്റ കുട്ടിയെ സമീപത്തെ ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി.

കോഴിക്കോട് കൂടരഞ്ഞിയില്‍ ഇന്ന് വൈകിട്ട് 4.15 നാണ് അപകടമുണ്ടായത്. തിരുവമ്പാടിയില്‍ നിന്ന് കക്കാടംപൊയിലിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസ് കൂടരഞ്ഞിയില്‍ നിന്ന് ആളുകളെ കയറ്റി അല്‍പ ദൂരം മുന്നോട്ടു പോയ ഉടനെ പിന്നിലെ വാതില്‍ തുറന്ന് പോവുകയും വിദ്യാര്‍ത്ഥി തെറിച്ചുവീഴുകയുമായിരുന്നു.

ഈ സമയത്ത് ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുട്ടി ഫൂട്ട്‌ബോര്‍ഡില്‍ നില്‍ക്കുകയായിരുന്നു. ഏതാനും ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന റൂട്ടില്‍ സ്‌കൂളുകള്‍ തുറന്നതോടെ യാത്ര ദുഷ്‌കരമാണ്. വലിയ തിരക്കാണ് ബസുകളിൽ ഉണ്ടാകുന്നത്.

Also Read: സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ വിദ്യാര്‍ഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്; രക്ഷപ്പെട്ടത് അത്ഭുതകരമായി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.