ETV Bharat / state

തൃക്കരിപ്പൂർ പോളിടെക്‌നിക് കോളജ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ - STUDENT SUICIDE IN HOSTEL ROOM - STUDENT SUICIDE IN HOSTEL ROOM

തൃക്കരിപ്പൂർ പോളിടെക്‌നിക് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭീമനടി നർക്കിലക്കാട് സ്വദേശി അഭിജിത്തിനെയാണ് ഹോസ്‌റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

SUICIDE STUDENT  TRIKARIPUR POLYTECHNIC COLLEGE  SUICIDE IN TRIKARIPUR POLYTECHNIC  SUICIDE IN HOSTEL ROOM
ABIJITH (Source: ETV Bharat Reporter)
author img

By ETV Bharat Kerala Team

Published : May 17, 2024, 12:17 PM IST

കാസർകോട് : തൃക്കരിപ്പൂർ പോളിടെക്‌നിക് കോളജ് വിദ്യാർഥിയെ ഹോസ്‌റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി അഭിജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭീമനടി നർക്കിലക്കാട് സ്വദേശിയാണ് അഭിജിത്ത്.

ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 10 മണിക്ക് അഭിജിത്തിന് ഫോൺ കോൾ വന്നതായി സുഹൃത്തുക്കൾ പറയുന്നു. ഏറെ നേരം ഫോണില്‍ സംസാരിച്ചു. തുടർന്ന് അഭിജിത്ത് അസ്വസ്ഥനായിരുന്നുവെന്നും റൂമിൽ കയറിയെന്നും സുഹൃത്തുക്കൾ പറഞ്ഞു.

പിന്നീട് രാവിലെ അന്വേഷിച്ചെത്തിയപ്പോഴാണ് അഭിജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിജിത്തിന്‍റെ ഫോൺ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

ശ്രദ്ധിക്കൂ.. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

ALSO READ: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതി രാഹുല്‍ ജര്‍മനിയിലേക്ക് കടന്നു, നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.