തൃശൂര്‍ : കടന്നല്‍ ആക്രമണത്തില്‍ പരിക്കേറ്റ പ്ലസ് ടു വിദ്യാർഥി മരിച്ചു. തളിക്കുളം സ്വദേശി അനന്ദു കൃഷ്‌ണനാണ് മരിച്ചത്. വ്യാഴാഴ്‌ച (മെയ് 16) വൈകിട്ടാണ് വീടിന് മുകളില്‍ അനന്ദുവിന് കടന്നലിന്‍റെ ആക്രമണം നേരിട്ടത്.
വീടിന് മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറുന്നതിനിടെയാണ് കടന്നലിന്‍റെ ആക്രമണമുണ്ടായത്. പരിക്കേറ്റ അനന്ദുവിനെ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് (മെയ് 17) രാവിലെയോടെ മരിക്കുകയായിരുന്നു. ഏങ്ങണ്ടിയൂർ നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് അനന്ദു. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്‍റ് മിനി മുരളീധരനാണ് അനന്ദുവിന്‍റെ അമ്മ.
Also Read: വേനൽ കടുക്കുന്നു ; ഇടുക്കിയിൽ തേനീച്ച, കടന്നൽ ആക്രമണം രൂക്ഷം, നഷ്‌ടമായത് രണ്ട് ജീവനുകൾ