ETV Bharat / state

വർക്കലയിൽ തിരയിൽപെട്ട വിദ്യാർഥിനി മരിച്ചു; സുഹൃത്തിനായുള്ള തെരച്ചിൽ തുടരുന്നു - Student Died In Varkala Beach - STUDENT DIED IN VARKALA BEACH

വിദ്യാർഥിനിയുടെ കൂടെ ഉണ്ടായിരുന്ന പെൺക്കുട്ടിയെയും തിരയിൽപ്പട്ട് കാണാതായിട്ടുണ്ട്. കാണാതായ കുട്ടിക്കായുള്ള തെരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്

വർക്കല ബീച്ചിൽ വിദ്യാർഥി മരിച്ചു  വിദ്യാർഥിനി തിരയിൽപെട്ട് മരിച്ചു  15 YEARS OLD GIRL DIED IN BEACH  GIRL DIED BY FALLING INTO THE SEA
STUDENT DIED IN VARKALA BEACH (ETV Bharat)
author img

By ETV Bharat Kerala Team

Published : May 23, 2024, 10:09 PM IST

തിരുവനന്തപുരം: വർക്കലയിൽ വിദ്യാർഥിനി തിരയിൽപ്പെട്ട് മരിച്ചു. വർക്കല വെറ്റക്കട ബീച്ചിലാണ് വിദ്യാർഥിനി തിരയിൽപ്പെട്ടത്. വർക്കല വെൺകുളം സ്വദേശി ശ്രേയ (15) ആണ് മരിച്ചത്. മനഃപൂർവം കടലിൽ ചാടിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ആയിരൂർ പൊലീസ് പറഞ്ഞു.

ശ്രേയക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു കുട്ടിയെ തിരയിൽപ്പെട്ട് കാണാതായിട്ടുണ്ട്. ഈ കുട്ടിക്കായി തെരച്ചിൽ നടക്കുകയാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. രണ്ട് കുട്ടികൾ കടലിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടെന്ന് സംഭവസമയം സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞതായി പൊലീസ് പറഞ്ഞു.

രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും കുട്ടികൾ തിരയിൽപ്പെട്ട് പോകുകയായിരുന്നു. പെൺകുട്ടി വീട്ടിൽ നിന്നും പിണങ്ങി പോയതാണോയെന്നും പൊലീസിന് സംശയമുണ്ട്. ഫോറൻസിക് വിദഗ്‌ധർ സ്ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചു.

Also Read : 14 കാരിയുടെ ആത്മഹത്യ; അപകീര്‍ത്തി വീഡിയോ പ്രചരിപ്പിച്ച ആൺകുട്ടിക്ക് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.