ETV Bharat / state

കളിക്കാൻ പോയ കുട്ടിയെ തെരുവ് നായ ആക്രമിച്ചു; ഹൈദരാബാദില്‍ 6 വയസുകാരൻ മരിച്ചു - STRAY DOG ATTACK IN HYDERABAD - STRAY DOG ATTACK IN HYDERABAD

ഹൈദരാബാദിലെ മിയാപൂരില്‍ തെരുവ് നായ ആക്രമണത്തില്‍ ആറ് വയസുകാരൻ മരിച്ചു.

തെരുവ് നായ ആക്രമണം  ഹൈദരാബാദ് തെരുവ് നായ ആക്രമണം  STRAY DOG ATTACK  STRAY DOG ATTACK DEATH HYDERABAD
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 6, 2024, 1:15 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍ ആറ് വയസുകാരൻ മരിച്ചു. ഹൈദരാബാദിലെ മിയാപൂരിലാണ് സംഭവം. മിയാപൂരിലെ മക്ത മഹ്ബൂബ്‌പേട്ട് വില്ലേജിലെ വീരേഷിന്‍റെയും ഷിരിഷയുടെയും മകൻ സാത്വിക് ആണ് മരിച്ചത്.

വീട്ടില്‍ നിന്നും പുറത്ത് കളിക്കാൻ പോയ കുട്ടിയെ നായ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സ്വാതികിന്‍റെ അമ്മ നേരത്തെ അസുഖ ബാധിതയായി മരിച്ചതാണ്. ഈ സാഹചര്യത്തില്‍ അച്ഛൻ വീരേഷ് ജോലിക്ക് പോകുമ്പോള്‍ കുട്ടിയെ ഭിക്ഷാടനം നടത്തുന്ന അമ്മൂമ്മയുടെ വീട്ടില്‍ എത്തിക്കും.

ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച (ജൂണ്‍ 4) അമ്മൂമ്മയുടെ വീട്ടിലേക്ക് പോകുന്ന വഴി സ്ഥിരമായി കളിക്കാൻ പോകുന്ന സ്ഥലത്ത് ഇറക്കാൻ കുട്ടി അച്ഛനോട് ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് കുട്ടിയെ ധര്‍മപുരി ക്ഷേത്രത്തിന് സമീപത്ത് വിട്ടാണ് പിതാവ് മടങ്ങിയത്. ഇവിടെ കളിക്കാൻ ഇറങ്ങിയ കുട്ടി രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ പരിസരപ്രദേശങ്ങളിൽ തെരച്ചിൽ തുടങ്ങുകയായിരുന്നു.

ബുധനാഴ്‌ച രാവിലെ വീട്ടുവളപ്പിൽ പരിശോധന നടത്തുന്നതിനിടെയാണ് ഗുരുതര പരിക്കുകളോടെ സാത്വിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊലീസ് സ്ഥലത്തെത്തി ക്ലൂസ് ടീമുമായി നടത്തിയ അന്വേഷണത്തിലാണ് കുട്ടി നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റാണ് മരിച്ചതെന്ന് കണ്ടെത്തിയത്.

Also Read : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ആറ് വയസുകാരിക്ക് ദാരുണാന്ത്യം; സഹോദരന് ഗുരുതര പരിക്ക് - Stray Dogs Attack

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.