ETV Bharat / state

സിന്‍ഡിക്കേറ്റ് അംഗമായി സാന്‍റാ മോണിക്ക ഡയറക്ടര്‍ റെനി സെബാസ്റ്റ്യൻ; പരാതിയുമായി സേവ യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ - Sri Narayana Open University

Renee Sebastian as a syndicate member of Sri Narayana Open University: വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക്കിന് പണം നല്‍കിയതായി ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ശ്രീ നാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായി റെനി സെബാസ്റ്റ്യന് നിയമനം നല്‍കിയത്.

റെനി സെബാസ്റ്റ്യന് നിയമനം  Renee Sebastian as syndicate member  Sri Narayana Open University  സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയില്‍
Renee Sebastian as a syndicate member
author img

By ETV Bharat Kerala Team

Published : Jan 20, 2024, 4:18 PM IST

തിരുവനന്തപുരം: സാന്‍റാ മോണിക്കയുടെ ഡയറക്ടര്‍ റെനി സെബാസ്റ്റ്യനെ ശ്രീ നാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായി നിയമനം നല്‍കിയതിനെതിരെ പരാതിയുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍. (Renee Sebastian as a syndicate member of Sri Narayana Open University). മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക്കിന് പണം നല്‍കിയതായി ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ശ്രീ നാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായി റെനി സെബാസ്റ്റ്യന് നിയമനം നല്‍കിയത്.

ഇടത് സഹയാത്രികനായിരുന്ന ഡോ പ്രേംകുമാര്‍ രാജിവച്ച ഒഴിവിലാണ് റെനി സെബാസ്റ്റ്യന്‍റെ നിയമനം. നടപടിയില്‍ പ്രതിഷേധിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കി. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് റെനി സെബാസ്റ്റ്യന് നിയമനം നല്‍കിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. (The Save University Campaign has filed a complaint against the appointment of Renee Sebastian).

വിദേശത്തേക്ക് വിദ്യാര്‍ത്ഥികളെ കയറ്റിയയക്കുന്ന ഏജന്‍സിയായതിനാല്‍ തന്നെ സിന്‍ഡിക്കേറ്റ് അംഗം എന്ന നിലയില്‍ വിദ്യാര്‍ത്ഥികളെ നേരിട്ട് സ്വാധീനിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് നിയമനം അടിയന്തരമായി പിന്‍വലിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ കുസാറ്റില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷക കൂടിയാണ് റെനി സെബാസ്റ്റ്യന്‍.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് അനുശ്രീയും സിന്‍ഡിക്കേറ്റിലേക്ക് നാമനിദേശം ചെയ്യപ്പെട്ടതായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.