ETV Bharat / state

ഈ സത്യഭാമ ഫേക്ക്, യഥാർഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല; ശ്രീകുമാരൻ തമ്പി - SREEKUMARAN THAMPI FACEBOOK POST

പ്രതിഭാശാലിനിയായിരുന്നു യഥാർഥ സത്യഭാമ. അവരെ ഈ സത്യഭാമയുമായി താരതമ്യം ചെയ്യാനാകില്ല. നിറത്തിന്‍റെയും ജാതിയുടെയും പേരിൽ കലാകാരൻമാരെ വിലയിരുത്താൻ പാടില്ലെന്നും ശ്രീകുമാരൻ തമ്പി.

SREEKUMARAN THAMPI  SATHYABHAMA  FACEBOOK POST  DEROGATORY REMARK
Sreekumaran Thambi criticized Sathyabhama through facebook post
author img

By ETV Bharat Kerala Team

Published : Mar 22, 2024, 11:43 AM IST

Updated : Mar 22, 2024, 12:43 PM IST

തിരുവനന്തപുരം : ആല്‍ എല്‍ വി രാമകൃഷ്‌ണന്‍ വിഷയത്തില്‍ പ്രതികരണവുമായി കലാ, സാംസ്‌കാരിക, സിനിമ പ്രവർത്തകനായ ശ്രീകുമാരൻ തമ്പി. യഥാർഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ലെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് വിമർശനം.

'യഥാർഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല. പ്രശസ്‌ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്‌മനാഭൻ നായരുടെ പത്നിയും കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്നു കലാമണ്ഡലം സത്യഭാമ. താൻ തന്നെ സംവിധാനം ചെയ്‌ത 'ഗാനം', 'ബന്ധുക്കൾ ശത്രുക്കൾ' എന്നീ ചിത്രങ്ങളിൽ നൃത്തസംവിധാനം നിർവ്വഹിച്ചത് യഥാർത്ഥ സത്യഭാമയാണെ'ന്നും അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ലീലാമ്മ തുടങ്ങിയ പ്രശസ്‌ത നർത്തകിമാർ യഥാർത്ഥ സത്യഭാമയുടെ ശിഷ്യരാണ്. 'ദയിതേ കേൾ നീ' എന്ന പേരിൽ വർഷങ്ങൾക്കു മുൻപ് ദൂരദർശൻ സംപ്രേഷണം ചെയ്‌ത ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്‌ത ഡോക്യുമെന്‍ററി കലാമണ്ഡലം പദ്‌മനാഭൻ നായരുടെയും അദ്ദേഹത്തിന്‍റെ ഭാര്യ കലാമണ്ഡലം സത്യഭാമയുടെയും കലാജീവിതം വിഷയമാക്കിയാണ്. പ്രതിഭാശാലിനിയായ യഥാർഥ സത്യഭാമയെ ഈ സത്യഭാമയുമായി താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറയുന്നു.

രാധയടക്കം അനേകം മോഹിനിമാരുടെ മനം കവർന്ന ശ്രീകൃഷ്‌ണന്‍റെ നിറം കറുപ്പായിരുന്നു എന്ന സത്യം മറക്കരുതെന്നും ശ്രീകൃഷ്‌ണനും നർത്തകനായിരുന്നു എന്നും നിറത്തിന്‍റെയും ജാതിയുടെയും പേരിൽ ഒരു കലാകാരനെയും വിലയിരുത്താൻ പാടില്ലെന്നും അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. കലയിൽ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാൻ ആരെയും അനുവദിച്ചുകൂടായെന്നും അദ്ദേഹം പറയുന്നു. മികച്ച നർത്തകനായ ആർഎൽവി രാമകൃഷ്‌ണന്‍റെ എല്ലാ കലാപ്രവർത്തനങ്ങൾക്കും വിജയാശംസകൾ നേർന്നു കൊണ്ടാണ് ശ്രീകുമാരൻ തമ്പി തന്‍റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Last Updated : Mar 22, 2024, 12:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.