തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മരണപ്പെട്ട സിദ്ധാര്‍ത്ഥിന്‍റെ കേസന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകിയതില്‍ ഒടുവില്‍ അന്വേഷണവും പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും പ്രഖ്യാപിച്ച് സര്‍ക്കാരിന്‍റെ തടിയൂരല്‍. അന്വേഷണം സിബിഐക്ക് കൈമാറുന്ന നടപടി ക്രമങ്ങള്‍ വൈകുന്നതില്‍ സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍ തന്നെ നേരിട്ട് വിമര്‍ശനമുന്നയിക്കുകയും, തെരഞ്ഞെടുപ്പ് ചൂടിനിടെ പ്രതിപക്ഷ നേതാവിനെയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെയും നേരിട്ട് കണ്ട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തതോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി( Sidhardh case 3 govt employees suspended ).
വിഷയം വലിയ ചര്‍ച്ചകള്‍ക്കും സര്‍ക്കാര്‍ വിരുദ്ധ വിമര്‍ശനങ്ങള്‍ക്കുമിടയായതോടെ ആഭ്യന്തര വകുപ്പിന്‍റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി അഭ്യന്തര സെക്രട്ടറിയോട് വിശദീകരണം തേടിയത്. പിന്നാലെ അന്വേഷണം വൈകിപ്പിച്ച ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുകയും ചെയ്‌തു. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി വി കെ പ്രശാന്ത, സെക്ഷന്‍ ഓഫീസര്‍ ബിന്ദു, സെക്ഷന്‍ ഓഫീസ് അസിസ്റ്റന്‍റ് അഞ്ജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്.
സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത് മാര്‍ച്ച് ഒന്‍പതിനായിരുന്നു. എന്നാല്‍ കേസിന്‍റെ നാള്‍ വഴികള്‍ രേഖപ്പെടുത്തിയ പെര്‍ഫോമ, എഫ്ഐആര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ തയ്യാറാക്കി സിബിഐയ്ക്ക് കൈമാറിയാല്‍ മാത്രമേ കേസന്വേഷണം പരിഗണിക്കുകയുള്ളു. എന്നാല്‍ വിജ്ഞാപനമിറക്കി ഇത്രയും നാളായിട്ടും നടപടിക്രമങ്ങള്‍ മന്ദഗതിയില്‍ തന്നെ തുടര്‍ന്നു.
ഇതോടെയാണ് സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍ പരസ്യ വിമര്‍ശനമുയര്‍ത്തിയത്. തെരഞ്ഞെടുപ്പ് ചൂടിനിടെ വിഷയം പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കിയതോടെ പൊലീസും ആഭ്യന്തര വകുപ്പും പെര്‍ഫോമ, എഫ് ഐ ആര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി. ഇ മെയില്‍ വഴി പെര്‍ഫോമ സിബിഐ ക്ക് കൈമാറുകയും റിപ്പോര്‍ട്ട് ഡല്‍ഹിയില്‍ നേരിട്ടെത്തി സമര്‍പ്പിക്കാന്‍ സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്‌പി എസ്.ശ്രീകാന്തിനെ ചുമതലപ്പെടുത്തുകയും ചെയ്‌തു.