വയനാട്: പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്‍റെ മരണത്തില്‍ പ്രതികരിച്ച് കോളജിലെ വിദ്യാര്‍ഥികള്‍. സിദ്ധാര്‍ഥ് മര്‍ദനത്തിന് ഇരയായിട്ടില്ലെന്ന് ഹോസ്‌റ്റലിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു. സിദ്ധാര്‍ഥിനെ പട്ടിണി കിടത്തിയിട്ടില്ലെന്നും മുറിയില്‍ കൊണ്ടുപോയി ഭക്ഷണം നല്‍കിയിരുന്നെങ്കിലും കഴിച്ചിരുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ടുള്ള കോളജ് ആന്‍റി റാഗിങ് സ്‌ക്വാഡിന്‍റെ കണ്ടെത്തലുകള്‍ തെറ്റാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. സംഭവത്തിന് ശേഷം ഇത്രയും നാള്‍ പ്രതികരിക്കാതിരുന്നത് സിദ്ധാര്‍ഥിന്‍റെ മരണത്തിന്‍റെ ഞെട്ടല്‍ വിട്ടുമാറാത്തതിലാണ്. സിദ്ധാര്‍ഥിന്‍റെ മരണം രാഷ്‌ട്രീയവത്‌കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്.
കേസുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ക്യാമ്പസിനെ കുറിച്ച് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും കേസുമായി ബന്ധപ്പെട്ട് ക്യാമ്പസില്‍ ഇന്ന് (മാര്‍ച്ച് 2) വൈകിട്ട് പ്രതിഷേധ റാലി നടത്തുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.