ETV Bharat / state

ഷൊർണൂർ-കണ്ണൂർ റൂട്ടിൽ സ്​പെഷ്യൽ ട്രെയിൻ; മലബാറിലെ യാത്രക്കാർക്ക് ആശ്വാസം - Shoranur Kannur route Special train

author img

By ETV Bharat Kerala Team

Published : Jun 29, 2024, 4:15 PM IST

ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും ട്രെയിൻ സർവീസുണ്ട്.

TRAIN ON SHORNUR KANNUR ROUTE  ഷൊർണൂർ കണ്ണൂർ സ്​പെഷ്യൽ ട്രെയിൻ  മലബാർ ട്രെയിൻ സർവീസ്  MALABAR REGION TRAIN SERVICE ISSUE
Representational Image (ETV Bharat)

പാലക്കാട്: മലബാറിലെ ഹ്രസ്വദൂര യാത്രക്കാർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപനം. ഷൊർണൂർ - കണ്ണൂർ സ്‌പെഷ്യൽ ട്രെയിനാണ് സർവീസ് നടത്തുക. 06031 നമ്പർ ട്രെയിൻ ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഷൊർണൂരിൽ നിന്നും വൈകീട്ട് 3:40ന് പുറപ്പെട്ട് 5:35ന് കോഴിക്കോട് എത്തും. കണ്ണൂരിൽ 7:40നാണ് ട്രെയിൻ എത്തിച്ചേരുക.

ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 06032 നമ്പർ ട്രെയിൻ കണ്ണൂരിൽ നിന്ന് രാവിലെ 8:10ന് പുറപ്പെടും. 9:50നാണ് ട്രെയിന്‍ കോഴിക്കോട് എത്തുക. തുടർന്ന് ഷൊർണൂരിലേക്ക് യാത്ര തിരിക്കും.

പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, മാഹി, തലശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. രാവിലെയും വൈകിട്ടും പരശുറാം എക്‌സ്‌പ്രസിന് പിന്നാലെയാണ് ഈ ട്രെയിൻ എത്തുക എന്നതിനാൽ യാത്രക്കാർക്ക് സർവീസ് ഏറെ ഉപകാരപ്പെടും.

ALSO READ: പെരിയാറിലേക്ക് മാലിന്യമൊഴുക്കി; സിജി ലൂബ്രിക്കന്‍റ്സ് കമ്പനിക്കെതിരെ കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.