ETV Bharat / bharat

ഷിരൂർ ദൗത്യം നാലാം ദിവസം: നേവി സംഭവ സ്ഥലത്ത്, ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും - Shirur Landslide Updates

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് നാലാം ദിവസം. തെരച്ചിൽ 7 ദിവസം കൂടി തുടരാൻ ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം

അർജുൻ ഷിരൂർ  ഈശ്വർ മൽപെ  ഷിരൂർ മണ്ണിടിച്ചിൽ  SHIRUR LANDSLIDE
Arjun (Etv Bharat)
author img

By ETV Bharat Kerala Team

Published : Sep 23, 2024, 11:22 AM IST

Updated : Sep 23, 2024, 2:44 PM IST

ഷിരൂർ (കർണാടക) : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുൾപ്പെടെയുള്ള മൂന്ന് പേർക്കായി ഗംഗാവലി പുഴയിൽ ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരുന്നു. ഇന്ന് നാലാം ദിവസം. ഡ്രഡ്‌ജിങ് കമ്പനിയുമയുള്ള കരാർ 7 ദിവസത്തേക്ക് കൂടി നീട്ടാൻ ജില്ല ഭരണകൂടം തീരുമാനിച്ചു. ദൗത്യം ഏകോപിപ്പിക്കാനായി റിട്ട. മേജർ ജനറൽ ഡോ. ഇന്ദ്ര ബാലും ഇന്ന് നേരിട്ട് ഷിരൂരിൽ എത്തും.

തെരച്ചിലിനായി ഇന്ന് രാവിലെ 11 മണിയോടെ നാവികസേന ഷിരൂരിലെത്തി. തെരച്ചിലിന് അനുമതി ലഭിച്ചതോടെ മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെ ഷിരൂരിലേക്ക് മടങ്ങിയെത്തും. അർജുന്‍റെ ട്രക്ക് കണ്ടെത്തിയ മേഖലയിലെ മണ്ണ് ഇന്ന് പൂർണമായും നീക്കാൻ കഴിയുമെന്നാണ് ദൗത്യ സംഘത്തിന്‍റെ പ്രതീക്ഷ. ഡ്രഡ്‌ജറിന് പുറമെ നേവി, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ഈശ്വർ മൽപെ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് തെരച്ചിൽ നടക്കും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇന്നലെ വൈകുന്നേരം ഡ്രഡ്‌ജർ ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ ഒരു അസ്ഥികൂടം കണ്ടെത്തിയിരുന്നു. അസ്ഥി പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരമോ, നാളെ രാവിലെയോ ഡിഎൻഎ പരിശോധന ഫലം പുറത്തുവരും. പരിശോധന ഫലം പുറത്ത് വന്നാൽ മാത്രമേ അസ്ഥി മനുഷ്യരുടെതാണോ മറ്റേതെങ്കിലും മൃഗങ്ങളുടെതാണോ എന്ന് വ്യക്തമാകുകയുള്ളൂ.

അപകടത്തിന്‍റെ നാൾ വഴികൾ

ഉത്തര കന്നഡയിലെ പ്രധാന നഗരമാണ് അങ്കോള. ജൂലൈ 16 ന് രാവിലെ 9 മണിയോടെയാണ് കര്‍ണാടകയിലെ കാര്‍വാര്‍ അങ്കോളയ്‌ക്ക് സമീപം മണ്ണിടിച്ചിലുണ്ടായത്. അപകടത്തിന് പിന്നാലെ നിരവധി വാഹനങ്ങള്‍ പാതയില്‍ കുടുങ്ങി. ഇതിനിടെയാണ് കോഴിക്കോട് മുക്കം കണ്ണാടിക്കൽ സ്വദേശിയുടെ ലോറിയും അപകടത്തിൽപ്പെട്ടതായി സൂചന ലഭിച്ചത്.

ലോറിയുടെ അവസാന ജിപിഎസ് കാണിച്ചിരിക്കുന്നത് അപകട സ്ഥലത്താണ്. തടി കയറ്റി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിൽ ഡ്രൈവർ അർജുൻ മാത്രമാണ് ഉണ്ടായിരുന്നത്.

ഇതുവരെ ഒരുതരത്തിലുള്ള പ്രകൃതിക്ഷോഭവും ഉണ്ടായിട്ടില്ലാത്ത ഷിരൂരിൽ ഒരാഴ്‌ച തുടർച്ചയായി പെയ്‌ത പേമാരിയിൽ സംഭവിച്ചത് നാടിനെ നടുക്കിയ കാഴ്‌ചയായിരുന്നു. ഷിരൂരിലെ വലിയ മല മുഴുവനായും പൊട്ടി അടർന്ന് റോഡിലേക്ക് പതിച്ചു. ഈ ദുരന്തത്തിൽ 12 പേര്‍ മരിക്കുകയും മലയാളി ഡ്രൈവർ അർജുനും ലോറിയും മണ്ണിനടിയിൽ അകപ്പെടുകയും ചെയ്‌തതോടെ കന്നഡ ഗ്രാമവും മലയാളികളും ഒരു പോലെ ഞെട്ടി.

കാണാതായ ഡ്രൈവർ അര്‍ജുന്‍റെ ലോറി കണ്ടെടുക്കാൻ ഗംഗാവലി പുഴയില്‍ നടത്തിയ പത്ത് റൗണ്ട് ഡ്രോൺ പരിശോധനയിൽ മൂന്ന് സ്ഥലത്ത് നിന്ന് വ്യക്തമായ ലോഹ സാന്നിധ്യം കണ്ടെത്തി. അർജുൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ മാത്രം കാണാമറയത്തായി. കേരളത്തിൽ നിന്ന് മന്ത്രിമാർ അടക്കം ഷിരൂരിലെത്തി രക്ഷാദൗത്യത്തിന് നേതൃത്വം കൊടുത്തു.

ശക്തമായ അടിയൊഴുക്ക് വെല്ലുവിളി ഉയർത്തിപ്പോഴും രക്ഷാദൗത്യത്തിനായി മുങ്ങൽ വിദഗ്‌ധന്‍ ഈശ്വർ മൽപെ അടക്കം സ്ഥലത്തെത്തി. എന്നാൽ നിരാശയായിരുന്നു ഫലം. വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ രക്ഷാസംഘവും വയനാട്ടിലെത്തിയ സമയം ഷിരൂരിലെ രക്ഷാപ്രവർത്തനം മന്ദഗതിയിലായി. തെരച്ചിൽ വീണ്ടും തുടരണമെന്ന ആവശ്യവുമായി അർജുന്‍റെ കുടുംബം മുന്നോട്ടുവന്നു. ഒരുപാട് പ്രതിസന്ധികൾക്കൊടുവിൽ ഗോവയിൽ നിന്ന് ഡ്രഡ്‌ജര്‍ എത്തിച്ച് അർജുനുൾപ്പെടെയുള്ള മൂന്ന് പേർക്കായി സെപ്‌റ്റംബർ 20 ന് വീണ്ടും തെരച്ചിൽ ആരംഭിച്ചു.

Also Read : ഷിരൂർ ദൗത്യം മൂന്നാം ദിവസം; പുഴയിൽ ഇറങ്ങാൻ മൽപെക്ക് വിലക്ക് - Shirur Landslide Updates

Last Updated : Sep 23, 2024, 2:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.