തിരുവനന്തപുരം: എസ്എഫ്ഐഒക്ക് കൂടുതല്‍ രേഖകള്‍ കൈമാറിയതായി ബിജെപി നേതാവും പി.സി. ജോര്‍ജ്ജിന്‍റെ മകനുമായ ഷോണ്‍ ജോര്‍ജ്ജ്. കരിമണല്‍ കമ്പനിയായ സിഎംഎംഎല്ലുമായി ബന്ധപ്പെട്ട് നടന്ന ദുരൂഹ ഇടപാടുകളുടെ രേഖകളാണ് എസ്എഫ്ഐഒക്ക് കൈമാറിയത്. തോട്ടപ്പള്ളിയില്‍ 30,000 രൂപ വില ഈടാക്കേണ്ടിയിരുന്ന മണല്‍ ഖനനത്തിന് 467 രൂപക്ക് നല്‍കിയതായാണ് ആരോപണം.
കെഎസ്ഐഡിസിയിലെ 3 മുന്‍ ഉദ്യോഗസ്ഥര്‍ വിരമിക്കലിന് ശേഷം സിഎംആര്‍എല്‍ ഡയറക്‌ടര്‍മാരായെന്നും ഷോണ്‍ ജോര്‍ജ്ജ് ആരോപിക്കുന്നു. അതേ സമയം മാസപ്പടി വിഷയത്തില്‍ എക്‌സാലോജിക് കമ്പനി ഡയറക്‌ടറും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുമായ വീണ വിജയന്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ചെന്നൈ ഓഫീസില്‍ എത്തിയതായാണ് വിവരം.
ദക്ഷിണേന്ത്യയില്‍ ചെന്നൈയില്‍ മാത്രമാണ് എസ്എഫ്ഐഒക്ക് ഓഫീസുള്ളത്. വിവരങ്ങള്‍ ശരിയാണെങ്കില്‍ അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക്കിന്‍റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ മൊഴി നല്‍കാന്‍ ഓഫീസില്‍ വീണ നേരിട്ട് ഹാജരായതാകാമെന്നാണ് സൂചന (Shaun George handed over more documents to SFIO).
കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍, എക്‌സാലോജിക്, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നീ കമ്പനികള്‍ക്ക് നേരെയാണ് കേന്ദ്ര ഏജന്‍സിയായ എസ്എഫ്ഐഒ അന്വേഷണം നടത്തുന്നത്. സേവനങ്ങള്‍ ഒന്നുമില്ലാതെ എക്‌സാലോജികിന് സിഎംആര്‍എല്‍ പണം നല്‍കിയതായി ആദായ നികുതി ഇന്‍റിം സെറ്റില്‍മെന്‍റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനീസും ക്രമക്കേട് സാധ്യത കണ്ടെത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സിഎംആര്‍എല്‍ 135 കോടി രൂപയും എക്‌സാലോജിക്കിന് 1.72 കോടി കൈമാറിയതായും കര്‍ണാടക ഹൈക്കോടതിയില്‍ എസ്എഫ്ഐഒ വ്യക്തമാക്കിയിരുന്നു.