ETV Bharat / state

'സന്ദീപ് വാര്യർക്കെതിരായ പരസ്യം സിപിഎമ്മിന് ബൂമറാങ്ങായി'; ഷാഫി പറമ്പിൽ - SHAFI PARAMBIL ON SANDEEP VARIER AD

തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ചില സിപിഎം പ്രവർത്തകർ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ ആ പാർട്ടിയിലെ സാധാരണ പ്രവർത്തകർക്ക് പോലും അംഗീകരിക്കാനാവാത്ത അവസ്ഥയാണെന്ന് ഷാഫി പറമ്പിൽ എംപി.

SHAFI PARAMBIL MP  SANDEEP VARIER  SUPRABHAATHAM  PALAKKAD ELECTION
SHAFI PARAMBIL MP (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 20, 2024, 1:10 PM IST

പാലക്കാട് : സന്ദീപ് വാര്യർക്കെതിരായി നൽകിയ പത്രപ്പരസ്യം സിപിഎമ്മിന് ബൂമാറാങ്ങായി തിരിച്ചടിച്ചുവെന്ന് ഷാഫി പറമ്പിൽ എംപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ചില സിപിഎം പ്രവർത്തകർ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ ആ പാർട്ടിയിലെ സാധാരണ പ്രവർത്തകർക്കും ഘടകകക്ഷികൾക്കും പോലും അംഗീകരിക്കാനാവാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

'ബിജെപിയെ സഹായിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന തോന്നൽ ജനങ്ങളിൽ ശക്തമായതിൻ്റെ പ്രതിഫലനം വോട്ടെടുപ്പിൽ വ്യക്തമാണ്. തെരഞ്ഞെടുപ്പിൽ പയറ്റിയ കുതന്ത്രങ്ങളെല്ലാം ബൂമറാങ്ങായി സിപിഎമ്മിന് തിരിച്ചടിച്ച അനുഭവമാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. അതിൽ ഒടുവിലത്തേതാണ് പരസ്യ വിവാദം. ആർഎസ്എസുമായി സമരസപ്പെടുന്ന മനസല്ല സന്ദീപ് വാര്യരുടേത് എന്ന് ആദ്യം പറഞ്ഞത് എകെ ബാലനാണ്.

സന്ദീപിനു മുന്നിൽ വാതിൽ കൊട്ടിയടക്കരുത് എന്നാണ് എംബി രാജേഷ് പറഞ്ഞത്. ബിജെപിയെ സഹായിക്കാനാണ് സിപിഎം നേതാക്കൾ ശ്രമിക്കുന്നതെന്ന തോന്നൽ ആ പാർട്ടിയുടെ അണികൾക്കിടയിലുണ്ട്. ഘടകകക്ഷി നേതാക്കളും ആ വികാരം പങ്കുവയ്ക്കു‌ന്നു. അതിൻ്റെ പ്രതിഫലനം വോട്ടെടുപ്പിൽ കാണുന്നുണ്ട്. അഞ്ചക്ക ഭൂരിപക്ഷത്തിൽ രാഹുൽ വിജയിക്കും' -ഷാഫി പറമ്പിൽ പറഞ്ഞു.

Also Read: സന്ദീപ് വാര്യർക്കെതിരായ സിപിഎമ്മിന്‍റെ പരസ്യം: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.