ETV Bharat / state

വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് എസ്എഫ്ഐ; അസ്വസ്ഥതയോടെ സിപിഎം നേതൃത്വം - Sfi Activists Assault Principal - SFI ACTIVISTS ASSAULT PRINCIPAL

കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിൻസിപ്പാളിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്‌ത സംഭവം, വിവാദ പരമ്പരകളില്‍പ്പെട്ട്‌ സിപിഎം.

GURUDEVA COLLEGE  KOYILANDY GURUDEVA COLLEGE CLASH  SFI ATTACK PRINCIPAL  എസ്എഫ്ഐ വിവാദം
SFI and CPM (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 2, 2024, 8:00 PM IST

തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ അദ്ധ്യാപകരെ അവഹേളിക്കുകയും അനാദരിക്കുകയും ചെയ്‌ത സംഭവങ്ങള്‍ മുമ്പും സിപിഎമ്മിന് തലവേദന ഉയര്‍ത്തിയിട്ടുണ്ട്. പലപ്പോഴും പാര്‍ട്ടി ഇത്തരം സംഭവങ്ങളെ ന്യായീകരിക്കാനാവാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. 2017 ജൂലൈയില്‍ എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പല്‍ ഡോ. എൻഎൽ ബീനയുടെ കസേരകത്തിച്ച സംഭവം ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു.

തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ അന്വേഷണ റിപ്പോർട്ടിൽ കുറ്റം പ്രിന്‍സിപ്പാളിന്‍റേതാണെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. പറഞ്ഞത് സംഭവത്തിന്‍റെ ഉത്തരവാദിത്വം പ്രിൻസിപ്പലിനാണെന്നായിരുന്നു. പ്രിന്‍സിപ്പാളിന്‍റെ നിലപാടുകളും പ്രവൃത്തികളും പ്രകോപനമുണ്ടാക്കുന്നതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അന്വേഷണ ഉദ്യോഗസ്ഥന്‍ അവരെ ചുമതലയില്‍ നിന്ന് മാറ്റാനാണ് ശുപാര്‍ശ ചെയ്‌തത്.

നയതന്ത്ര വിദഗ്‌ധനെതിരെ അതിക്രമം

വിദേശ സര്‍വകലാശാലകള്‍ക്കും ഏജന്‍സികള്‍ക്കും കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം വാഗ്‌ദാനം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് കേരളം ആതിഥ്യമരുളിയ ആഗോളവിദ്യഭ്യാസ സംഗമത്തിനിടെ വിദേശകാര്യ നയതന്ത്ര വിദഗ്‌ധനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന ഡോ. ടിപി ശ്രീനിവാസനെ കൈകാര്യം ചെയ്‌ത സംഭവം 2016 ജനുവരിയിലായിരുന്നു. അറിയപ്പെടുന്ന നയതന്ത്ര വിദഗ്‌ധനായ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചത് വിദേശ സര്‍വകലാശാലകള്‍ക്ക് കേരളത്തില്‍ പ്രവൃത്തിക്കാന്‍ ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു.

പരീക്ഷ ക്രമക്കേടുകളും ആള്‍മാറാട്ടങ്ങളും

എസ്എഫ്ഐക്ക് നാണക്കേടുണ്ടാക്കിയ പരീക്ഷ ക്രമക്കേടുകളും ആള്‍മാറാട്ടങ്ങളും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കിയിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടി പിഎം ആർഷോ പരീക്ഷയെഴുതാതെ എംഎ പരീക്ഷ ജയിച്ച സംഭവം പിന്നീട് ക്ലറിക്കല്‍ പിഴവായാണ് വിശദീകരിക്കപ്പെട്ടത്. ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാതെ പൂജ്യം മാര്‍ക്ക് നേടിയ ആര്‍ഷോ മാര്‍ക്ക് ലിസ്റ്റില്‍ പാസായെന്നായിരുന്നു രേഖപ്പെടുത്തിയത്.

ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വന്നത് ഗൂഢാലോചനയുടെ ഭാഗമായെന്ന് ആരോപിച്ച് ഒരു വാര്‍ത്താ ചാനലിലെ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുക്കുകയുമുണ്ടായി. ഇതേ മഹാരാജാസ് കോളജില്‍ നിന്നു തന്നെ ഗസ്റ്റ് ലക്‌ചററായി പ്രവൃത്തിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി മറ്റൊരു എസ്എഫ്ഐ നേതാവ് അട്ടപ്പാടിയിലെ കോളജില്‍ അഭിമുഖത്തില്‍ പങ്കെടുത്തതും പിടിക്കപ്പെട്ടിരുന്നു.

പിഎസ്‌സി പരീക്ഷ തട്ടിപ്പ്

2018 ല്‍ നടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ പിഎസ്‌സി പരീക്ഷയില്‍ സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ പരീക്ഷയെഴുതി എസ്എഫ്ഐ നേതാവ് ഒന്നാം റാങ്ക് നേടിയ സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. മറ്റ് രണ്ട് എസ്എഫ്ഐ നേതാക്കള്‍ കൂടി ഇതേ പരീക്ഷയില്‍ കോപ്പിയടിയിലൂടെ റാങ്ക് ലിസ്റ്റിലെത്തിയിരുന്നു. ശിവ രഞ്ജിത്ത്, നസീം, പ്രണവ് തുടങ്ങിയ എസ്എഫ്ഐ നേതാക്കള്‍ പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും സിപിഎമ്മിന് ന്യായീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.

കായംകുളം എംഎസ്എം കോളജില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എസ്എഫ്ഐ നേതാവ് എംകോം പ്രവേശനം നേടിയ സംഭവവും അടുത്ത കാലത്ത് പുറത്തു വന്നിരുന്നു. തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച യൂണിയന്‍ കൗണ്‍സിലറുടെ പേര് തിരുത്തിയതും വിവാദമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം എസ്എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിന്‍റെ പേരാണ് എഴുതിച്ചേര്‍ത്തത്.

ഏറ്റുമുട്ടല്‍ ഗവര്‍ണറുമായും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തെരുവില്‍ നിരന്തരം ഏറ്റുമുട്ടിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കാറിനു നേരെ ആക്രമണം നടത്തിയതും വിമര്‍ശന വിധേയമായിരുന്നു. തുടര്‍ന്ന് കേരള പൊലീസും സര്‍ക്കാരും സിപിഎം നേതാക്കളും അറിഞ്ഞു കൊണ്ടാണ് എസ്എഫ്‌ഐ ക്രിമിനല്‍ സംഘം തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് ഗവര്‍ണര്‍ തുറന്നടിക്കുകയുണ്ടായി.

സിദ്ധാര്‍ത്ഥിന്‍റെ കൊലപാതകം

ഫെബ്രുവരി 18 ന് വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി സര്‍വകലാശാല ക്യാമ്പസില്‍ രണ്ടാം വര്‍ഷ ബിവിഎസ്‌സി വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ് ക്രൂരമായി കൊല ചെയ്യപ്പെട്ടതായിരുന്നു എസ്എഫ്ഐ വിദ്യാര്‍ഥി സംഘടനയ്ക്ക് ഏറെ പഴി കേള്‍ക്കേണ്ടി വന്ന ഒടുവിലത്തെ സംഭവം. നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ത്ഥിനെ പൂക്കോട് ക്യാമ്പസിനകത്ത് ആള്‍ക്കൂട്ട വിചാരണ നടത്തി വിവസ്ത്രനാക്കിയ ശേഷം മറ്റു വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ ഭക്ഷണവും വെള്ളവും കൊടുക്കാതെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകക്കേസില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, യൂണിയന്‍ പ്രസിഡന്‍റ് അടക്കമുള്ള പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

ഈ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണ് കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിൻസിപ്പാളിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്‌ത സംഭവം. പ്രിന്‍സിപ്പാളിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അതിവേഗമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

പാര്‍ട്ടി ചുമതല എകെ ബാലന്

മുമ്പ് സിപിഎമ്മില്‍ എസ്എഫ്ഐയുടെ ചുമതല വഹിച്ചിരുന്നത് മുന്‍ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്‌ണനായിരുന്നു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം ദുര്‍നടപ്പുകളെ കോടിയേരി കര്‍ശനമായി താക്കീത് നല്‍കിയും ശാസിച്ചുമൊക്കെ നിയന്ത്രിച്ചിരുന്നു. കോടിയേരിക്ക് ശേഷം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജനായിരുന്നു എസ്എഫ്ഐയുടെ ചുമതല.

ഇപിയും എസ്എഫ്ഐ തീര്‍ക്കുന്ന തലവേദനകള്‍ കര്‍ശന താക്കീത് നല്‍കി ഒരു പരിധി വരെ നിയന്ത്രിച്ചിരുന്നു. ഇ പി ജയരാജനെത്തുടര്‍ന്ന് സിപിഎമ്മില്‍ എസ്എഫ്ഐയുടെ ചുമതല എകെ ബാലനിലെത്തിയിരിക്കുകയാണ്. വിദ്യാര്‍ഥി സംഘടന നിരന്തരം തീര്‍ക്കുന്ന ഊരാക്കുടുക്കുകളില്‍ പാര്‍ട്ടി നേതൃത്വം അസ്വസ്ഥരാണ്.

ALSO READ: 'തിരുത്തലുകള്‍ക്ക് സിപിഎം , തിരുത്താന്‍ വഴങ്ങാതെ എസ്എഫ്ഐ'; ഗുരുദേവ കോളജ് സംഘർഷത്തിൽ ടിഎൻ സരസു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.